ന്യൂദല്‍ഹി: മുത്തലാക്ക്, ബഹുഭാര്യത്വം എന്നീ വിഷയങ്ങള്‍ മുസ്ലീം വിഭാഗത്തിലെ സ്ത്രീകളുടെ അന്തസിനെ തന്നെ ഇല്ലാതാക്കുന്നതാണെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണിതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കോടതിയില്‍ സമര്‍പ്പിച്ച പുതിയ സബ്മിഷനിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. മുന്‍നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഇത്തരം ആചാരങ്ങള്‍ ഈ വിഭാഗത്തിലെ പുരുഷന്മാരുമായും മറ്റ് വിഭാഗങ്ങളിലെ സ്ത്രീകളുമായും താരതമ്യം ചെയ്യുമ്ബോള്‍ അസമത്വവും മോശപ്പെട്ടതുമാണെന്നായിരുന്നു സര്‍ക്കാരിന്റെ മുന്‍ നിലപാട്.
















