കോഴിക്കോട്: മീനച്ചൂടേറ്റ് ക്ഷീണിച്ചു വരുന്നവര്‍ക്ക് ഒരു കവര്‍ സംഭാരം കിട്ടിയാല്‍ എന്തായിരിക്കും അവസ്ഥ, അതും സൗജന്യമായി. ആ മുഖത്തു വിരിയുന്ന ആശ്വാസം വാക്കുകള്‍ക്കതീതമാണ്. കോഴിക്കോട് മിഠായിത്തെരുവിലാണ് സൗജന്യ സംഭാരവിതരണം. സംബോധ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകരാണ് വിഷു തിരക്കിലമര്‍ന്ന മിഠായിത്തെരുവിലെത്തുന്നവര്‍ക്ക് സംഭാരം നല്‍കി ആശ്വാസമേകുന്നത്.
കോഴിക്കോട് സംബോധ് ഫൗണ്ടേഷന്‍ മില്‍മയുടെയും ഇന്‍ഡ്യന്‍ ഡെന്റല്‍ അസോസിയേഷന്‍ മലബാര്‍ ബ്രാഞ്ചിന്റേയും സഹകരണത്തോടെയാണ് കുളിര്‍മ്മ എന്ന പേരില്‍ സൗജന്യ സംഭാര വിതരണം നടത്തുന്നത്. തിരക്കേറിയ മിഠായിത്തെരുവില്‍ ഒരു ചെറിയ തണലൊരുക്കി ഒഴുകിയെത്തുന്ന ജനസഹസ്രങ്ങള്‍ക്ക് സംഭാരം നല്‍കുകയാണ് പ്രവര്‍ത്തകര്‍. ഒപ്പം സമ്പൂര്‍ണ രാമായണ യജ്ഞത്തിനുള്ള ക്ഷണപത്രവും.
















