ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ തടങ്കലിലുള്ള മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കേന്ദ്ര സര്‍ക്കാര്‍ രക്ഷിക്കുമെന്ന് ഉറപ്പാണെന്ന് അച്ഛന്‍ സുധീര്‍ ജാദവ്. പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നും കേന്ദ്രനിര്‍ദ്ദേശങ്ങള്‍ അനുസരിക്കുമെന്നു്വം മുന്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കൂടിയായ സുധീര്‍ പറഞ്ഞു.
നാവികസേനയില്‍ നിന്ന് വിരമിച്ച ശേഷം ബിസിനസ് കാര്യങ്ങള്‍ നടത്തി വരവെയാണ് കുല്‍ഭൂഷണെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്യുന്നത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി ബലൂച്ചിസ്ഥാനില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ഐഎസ്‌ഐയുടെ പിടിയിലായത്.
















