ബെംഗളൂരു: സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഇന്‍ഫോസിസ് ലിമിറ്റഡിന്റെ ഓഹരികള്‍ നാല് ശതമാനം ഇടിവില്‍. അതേസമയം ജനുവരി- മാര്‍ച്ച് കാലയളവില്‍ ഡോളറിന്റെ നിരക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് കമ്പനിയുടെ മൊത്ത വരുമാനത്തില്‍ 0.7 ശതമാനം ഉയര്‍ച്ച ഉണ്ടായിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3.86 ശതമാനം താഴ്ച്ചയിലാണ്.
2017- 18 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിന്റെ വരുമാനത്തില്‍ 6.1 ശതമാനം മുതല്‍ 8.1 ശതമാനം വരെയാണ് വളര്‍ച്ച ഉണ്ടായിരിക്കുന്നത്. ഒക്ടോബര്‍- ഡിസംബറില്‍ ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍ഫോസിസിന്റെ മൊത്തലാഭം 0.8 ശതമാനം കുറഞ്ഞ് 54.7 കോടി ഡോളറില്‍ നിന്ന് 54.3 കോടി ഡോളറായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: