ആലപ്പുഴ: കെഎസ്എഫ്ഇയില്‍ ഇനി ഓണ്‍ലൈന്‍ ചിട്ടികളായിരിക്കും നടപ്പാക്കുകയെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി ചിട്ടിനിയമം ഭേദഗതിചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ചിട്ടി ലേലം കൊള്ളുന്നതും ഓണ്‍ലൈന്‍ വഴിയായിരിക്കും. പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കും പുതിയ രീതി.
ചിട്ടി പിടിക്കുന്നവര്‍ക്ക് പണം യാതൊരു കാരണവശാലും മുടങ്ങില്ല. കിഫ്ബിയ്ക്ക് ആവശ്യമായ മൂലധനം ചിട്ടിനടത്തിപ്പിലൂടെ കണ്ടെത്താനാണ് ശ്രമമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇരട്ട പെന്ഷന്, മതിയായ രേഖകള്‍ ഇല്ലാതിരിക്കല്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ കാരണം അഞ്ചുലക്ഷത്തോളം പേര്‍ക്ക് സാമൂഹ്യപെന്ഷന് ലഭ്യമായിട്ടില്ല. ഇവര്‍ക്കായി അടുത്ത ആഴ്ചമുതല്‍ പഞ്ചായത്തുതലത്തില്‍ അദാലത്തുകള്‍ ആരംഭിക്കും.
പഞ്ചായത്ത് പ്രസിഡന്റായിരിക്കും ഇതിന് നേതൃത്വം നല്‍കുക. ട്രഷറി പ്രവര്‍ത്തനം അടുത്ത ദിവസങ്ങളില്‍ത്തന്നെ പൂര്ണ്ണസജ്ജമാവുമെന്നും നോട്ടുക്ഷാമം വിഷു ആഘോഷങ്ങളെ ബാധിച്ചെന്നും ഐസക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: