ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡും ഭീം ആപ്പുമായി ബന്ധിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. ഭരണഘടനാ ശില്‍പ്പി ഡോ. ബി. ആര്. അംബേദ്കറിന്റെ 126ാമത് ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് വെള്ളിയാഴ്ച്ച് നാഗ്പൂരില്‍ നടന്ന ചടങ്ങിലാണ് മോദി ഇതിന് തുടക്കമിട്ടത്.
ഭിംറാവു അംബേദ്കര്‍ ഇന്ത്യന്‍ ഭരണഘടന വഴി ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കുന്നതിനായി പ്രവര്‍ത്തിച്ചയാളാണ്. അതുപോലെ തന്നെ ഭീം ആപ്പ് വഴി ധനകാര്യ ഇടപാടുകള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനാണ് ആധാര്‍ ബയോമെട്രിക് റീഡറുമായി ഭീം ആപ്പിനെ ബന്ധിപ്പിച്ചിരിക്കുന്നത്. ബയോമെട്രിക് സംവിധാനമുള്ള കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കുമ്പോഴാണ് ഇതിന്റെ ഉപയോഗം സാധ്യമാകുക.
ഇതിനായി സ്മാര്‍ട്ഫോണില്‍ ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആധാര്‍, ബാങ്കിങ് വിവരങ്ങളെല്ലാം നല്കി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇത് പൂര്‍ത്തിയായാല്‍ ഇന്റര്‍നെറ്റും, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും ഇല്ലാതെ തന്നെ ഇടപാടുകള്‍ നടത്താം. ഇതുവരെ രാജ്യത്തെ 27 ബാങ്കുകളും 3,00,000 വ്യാപാരികളും ള്‍ ഭീം ആപ്പുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: