ന്യൂയോര്‍ക്ക്: പരീക്ഷണാടിസ്ഥാനത്തില്‍ ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡിന്റെ സെല്‍ഫ് ഡ്രൈവിങ് കാറുകള്‍ പൊതുനിരത്തുകളിലിറക്കാന് കാലിഫോര്‍ണിയ അംഗീകാരം നല്കി. കമ്പനിയുടെ മൂന്നു വാഹനങ്ങള്‍ ആറ് ഡ്രൈവര്‍മാര്‍ക്കൊപ്പം നിരത്തിലിറക്കാനാണ് നിലവില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയാണ് കാലിഫോര്‍ണിയന്‍ സര്‍ക്കാരിന്റെ മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിട്ടത്. സ്റ്റാര്‍ട്അപ് എന്ന രീതിയിലാണ് സ്വയം നിയന്ത്രികാറുകള് ആപ്പിളുകള്‍ പുറത്തിറക്കുന്നത്.
നിലവില്‍ ഗൂഗിള്‍, ഫോര്‍ഡ് മോട്ടോര്‍ കോര്പറേഷന്. ഫോക്സ്വാഗന്, ഡയ്മ്ലര്‍ എജി, ടെസ്ല മോട്ടോര്‍സ് ഇന്കോര്പറേഷന്, ജനറല്‍ മോട്ടോഴ്സ് എന്നിവയ്ക്കും സ്വയം നിയന്ത്രിത കാറുകള്‍ നിര്‍മിക്കാനുള്ള അഗികാരം നേടിയിട്ടുണ്ട്. 2020ഓടെ ഇത്തരം വാഹനങ്ങള്‍ പുറത്തിറക്കുമെന്നാണ് ഭൂരിഭാഗം കമ്പനികളും അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: