തിരൂര്‍: തിരൂര്‍ റെയില്‍വെ സ്റ്റേഷന് ബാത്ത് റൂമുകളിലും രഹസ്യമ ദ്യപാനം. കുടിച്ചതിന് ശേഷം മദ്യക്കുപ്പികള്‍ ടോയ്ലെറ്റില് ഉപേക്ഷിച്ചതിനാല്‍ ടോയ്ലെറ്റ് ഉപയോഗിക്കാനാവുന്നില്ല.
ഒന്നാം പ്ലാറ്റ്ഫോമിലുള്ള പുരുഷന്മാരുടെ ബാത്ത് റൂം കഴിഞ്ഞ ഏതാനും ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. റെയില്‍വെ പൊലിസ് ഓഫിസിന് തൊട്ടടുത്താണ് ദീര്‍ഘദൂര യാത്രക്കാര്‍ക്കുള്ള ബാത്ത് റൂം. ഇവിടുത്തെ പുരുഷന്മാരുടെ ബാത്ത് റൂമിലാണ് രഹസ്യ മദ്യപാനം. സ്ത്രീകളുടെ ബാത്ത് റൂമിലും ഇടയ്ക്ക് മദ്യക്കുപ്പികള്‍ കാണാറുള്ളതായി റെയില്‍വെ സ്റ്റേഷനോട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കി.
രാത്രികാലങ്ങളിലാണ് ബാത്ത് റൂമുകളിലെ രഹസ്യമദ്യപാനം.
റെയില്‍വേ പോലീസിന്റെ സാന്നിധ്യമുള്ളപ്പോഴും അവരുടെ കണ്ണുവെട്ടിച്ച് രഹസ്യമായി ആവശ്യം നടത്തി തടിതപ്പുന്നവരാണ് പോകുന്ന വഴിയ്ക്ക് കുപ്പി ടോയ്ലെറ്റില് എറിയുന്നത്. ഇതിനെതിരെ പരിശോധന കര്‍ശനമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: