ചെന്നൈ: ഭീഷണിയെ തുടര്‍ന്ന് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ വീടിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ചെന്നൈ പൊയസ് ഗാര്‍ഡനിലെ വീട്ടിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. ഇന്നലെ രാത്രിയോടെയാണ് രജനീകാന്തിന് ഭീഷണി സന്ദേശം വന്നത്.
രജനികാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉടന്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് ഭീഷണി സന്ദേശം വന്നത്. തമിഴ് ജനത വര്‍ഷങ്ങളായി കാത്തിരിക്കുന്ന തന്റെ രാഷ്‌ട്രീയ പ്രവേശനം ഉടനുണ്ടാകുമെന്ന് ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രജനികാന്ത് സൂചിപ്പിച്ചിരുന്നു.
എട്ടു വര്‍ഷത്തിനു ശേഷം ആരാധകരുമായി നടത്തിയ ആദ്യഘട്ട കൂടിക്കാഴ്ചയില്‍, ദൈവം തീരുമാനിച്ചാല്‍ ഉടന്‍ രാഷ്‌ട്രീയത്തിലിറങ്ങുമെന്ന പ്രഖ്യാപനവും താരം നടത്തിയിരുന്നു.
















