ന്യൂദല്‍ഹി: എ.ഐ.എ.ഡി.എം.കെ ചിഹ്നമായ ‘രണ്ടില’ ശശികല പക്ഷത്തിനു ലഭിക്കൻ പണം ഉപയോഗിച്ചു എന്ന ആരോപണത്തിൽ പാർട്ടി നേതാവും ആർകെ നഗർ സ്ഥാനാർത്ഥിയുമായ ടിടിവി ദിനകരനെതിരെ ദൽഹി ക്രൈം ബ്രാഞ്ച് കേസ് രജിസ്ട്രർ ചെയ്തു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയുടെ അനന്തരവനാണ് ദിനകരന്‍. അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ദിനകരന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കി. പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആര്‍.കെ നഗറിലെ ഉപതെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിവച്ചിരുന്നു.
കഴിഞ്ഞയാഴ്ച ആരോഗ്യമന്ത്രി സി.വിജയഭാസ്കറുടെയും ബന്ധുക്കളുടെയും സിനിമ താരങ്ങളുടേയും വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി റെയ്ഡും നടന്നിരുന്നു. ഫെറ നിയമം ലംഘിച്ചുവെന്ന കേസും ദിനകരനെതിരെ നിലവിലുണ്ട്.
അതേ സമയം ഇന്നു പുലര്‍ച്ചെ ദല്‍ഹിയിലെ ഒരു ഹോട്ടലില്‍ നിന്നും 1.5 കോടി രൂപയുമായി എസ്. ചന്ദ്രശേഖരന്‍ എന്നയാളെ അറസ്റ്റു ചെയ്തിരുന്നു. ഇയാളില്‍ നിന്ന് മെഴ്സഡസ്, ബെന്‍സ് കാറുകളും പിടിച്ചെടുത്തിരുന്നു. ‘രണ്ടില’വീണ്ടെടുക്കാൻ കൊണ്ടുവന്ന പണമാണിതെന്ന് കരുതുന്നു. ഇയാളെ പോലീസ് കൂടുതൽ ചോദ്യം ചെയ്യുകയാണ്.
















