കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ കളിസ്ഥലത്ത് നഗരസഭ നടത്തി വരുന്ന കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നഗരസഭ നിര്‍ത്തിവെയ്ക്കണമെന്ന് എബിവിപി ജില്ലാ കണ്‍വീനര്‍ പ്രണവ് പരപ്പ ആവശ്യപെട്ടു. സ്കൂള്‍ പി.ടി.എയുടെ അനുമതിയില്ലാതെയാണ് സ്കൂള്‍ മൈതാനത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടു പി.ടി.എ ഇതിനോടകം തന്നെ ആര്.ഡി.ഒയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനാണു നഗരസഭ തീരുമാനമെങ്കില്‍ എബിവിപി അത് തടയുമെന്ന് പ്രണവ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: