കാഞ്ഞങ്ങാട്: രാമക്ഷേത്ര നിര്‍മ്മാണത്തിന് നിയമ നിര്‍മ്മാണം നടത്തണമെന്ന് വിഎച്ച്പി സംസ്ഥാന സെക്രട്ടറി പി.ജി.കണ്ണന് ആവശ്യപ്പെട്ടു. ശ്രീരാമ നവമിയോടനുബന്ധിച്ച് വിഎച്ച്പി കാഞ്ഞങ്ങാട് ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ മാവുങ്കാല്‍ ശ്രീരാമ ക്ഷേത്ര പരിസരത്ത് നടന്ന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഭാരതത്തിലെത്തിയ വിവിധ മതങ്ങളെ സ്വാഗതം ചെയ്ത പാരമ്പര്യമാണ് ഹിന്ദുക്കള്ക്കുള്ളത്. അവര്‍ക്ക് ആരാധന നടത്താന്‍ പള്ളികള്‍ പണിത് കൊടുത്തവരാണ് ഹിന്ദുക്കള്‍. പക്ഷെ വിരുന്നുകാരന് വീട്ടുകാരനാവുകയും, വീട്ടുകാരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയുമാണ് ചെയ്തത്. ഹൈന്ദവാരാധനാലയങ്ങള് തല്ലിതകര്‍ത്ത് അതിനുമുകളില്‍ പള്ളി മിനാരങ്ങള്‍ പണിതുയര്ത്തപ്പെട്ടു.
സമ്മേളനം സ്വാമി ബോധചൈതന്യ ഉദ്ഘാടനം ചെയ്തു. വിഎച്ച്പി സംസ്ഥാന സെക്രട്ടറി ടി.രാജശേഖരന്, സഹ ലഗോരക്ഷാ പ്രമുഖ് കരുണാകരന്, വിഭാഗ് സെക്രട്ടറി ബാബു അഞ്ചാംവയല്‍, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹക് കൃഷ്ണന് ഏച്ചിക്കാനം, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് ടി.വി.ഭാസ്കരന് എന്നിവര്‍ സംസാരിച്ചു.
സ്വാഗത സംഘം കണ്‍വീനര്‍ നാരായമന് വാഴക്കോട് സ്വാഗതവും, വിഎച്ച്പി ജില്ലാ ജോയിന്റ് സെക്രട്ടറി മഹേഷ് കൊളവയല്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: