കാസര്‍കോട്: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര ഫണ്ട് വാങ്ങിയെടുക്കുന്നതില്‍ സംസ്ഥന സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നു ലോകസഭ എം.പി റിച്ചാര്‍ഡ് ഹെ അഭിപ്രായപ്പെട്ടു. ഭൗതിക സാഹചര്യ വികസനത്തിനും ശാസ്ത്ര സാങ്കേതിക, കായിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടനവധി കേന്ദ്രഫണ്ടുകള്‍ നിലവിലുണ്ട്. എന്നാല്‍ അത്തരം ഫണ്ടുകള്‍ നേരിട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കാനാവില്ല, എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രസ്തുത ഫണ്ടുകള്‍ക്കായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പു വഴി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാവുന്നതാണ്. എന്നാല്‍ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാണിക്കുന്ന അലംഭാവവും വിമുഖതയും കാരണം കേന്ദ്ര ഫണ്ടുകള്‍ ലഭിക്കാതെ പോവുകയാണ്.
മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്ര ഫണ്ടുകള്‍ വാങ്ങിയെടുക്കുന്ന കാര്യത്തില്‍ കേരളത്തെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. 50 വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള സ്കൂളുകളുടെ നവീകരണത്തിനായി പ്രത്യേക കേന്ദ്ര പദ്ധതികള്‍ നിലവിലുള്ളതായും അദ്ദേഹം പറഞ്ഞു. ചന്ദ്രഗിരി ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ പിടിഎ ഒഎസ്എ കമ്മറ്റികള്‍ സംയുക്തമായി നല്കിയ സ്വീകരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചെമ്മനാട് ഗ്രാമപഞ്ചായത്തംഗം ആയിഷ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സൈഫുദ്ദീന് കെ മാക്കോട്, ഗണേശന് തുക്കോച്ചി അരമങ്ങാനം, കമലാക്ഷ, മൊയ്തീന് കുഞ്ഞി കളനാട്, അശോകന് പി.കെ, അനൂപ് കളനാട്, കെ.എം. അബ്ദുള്ള കുഞ്ഞി, ഹെഡ് മാസ്റ്റര്‍ ബി ഇബ്രാഹിം, കെ.വി.വിജയന് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചന്ദ്രഗിരി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ വിവിധ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം പിടിഎ ഒഎസ്എ ഭാരവാഹികള്‍ എം പി ക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: