തിരുവനന്തപുരം: ഇഎംഎസ് ഭവനപദ്ധതി പ്രകാരം വീട് വയ്ക്കുന്നതിന് വായ്പ നല്കാന് സഹകരണ ബാങ്കുകള്‍ വിമുഖത കാണിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ഇത്തരം കേസുകളില്‍ ബാങ്കുകളില്‍ നിന്നു വായ്പ ലഭ്യമാക്കി ഗുണഭോക്താക്കള്‍ക്ക് ധനസഹായം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് തദ്ദേശ സ്വയംഭണ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
തിരുവനന്തപുരം കോട്ടകുന്നം ബീനാഭവനില്‍ സദാശിവന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരന് 2011-12 സാമ്പത്തിക വര്‍ഷം ഭവനപദ്ധതി പ്രകാരം വീട് വയ്ക്കാന്‍ 75,000 രൂപയ്ക്ക് നെല്ലനാട് പഞ്ചായത്തുമായി കരാര്‍ ഒപ്പിട്ടു. 2011 സെപ്റ്റംബര്‍ 15 ന് ശേഷം കരാര്‍ ഒപ്പിട്ട ഉപഭോക്താക്കള്‍ക്ക് രണ്ടു ലക്ഷം രൂപ അനുവദിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു.
തെുടര്‍ന്ന് ബാക്കി തുകയായ 1,25,000 രൂപ കരാര്‍ എഴുതി. എന്നാല്‍ തുക മുഴുവന്‍ നല്‍കിയില്ലെന്നാണ് പരാതി. സഹകരണ ബാങ്കുകളില്‍ നിന്നു വായ്പ കൃത്യമായി ലഭ്യമാക്കാന്‍ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന് കമ്മീഷന് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: