ക
സ്‌നേഹപൂര്‍വ്വം…കോഴിക്കോട് പൗരാവലി നല്‍കിയ സ്വീകരണത്തില്‍ ദേശീയ പുരസ്‌കാരം നേടിയ നടി സുരഭി ലക്ഷ്മിക്ക് സുരേഷ് ഗോപി എംപി ഉപഹാരം സമ്മാനിക്കുന്നു. പി.വി. ഗംഗാധരന്‍, വി.എം. വിനു, പി.വി. ചന്ദ്രന്‍, സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, എ. പ്രദീപ്കുമാര്‍ എംഎല്‍എ എന്നിവര്‍ സമീപം
ോഴിക്കോട്: മികച്ച നടിക്കുള്ള ദേശീയ പുര്‌സകാരത്തിന് അര്‍ഹയായ സുരഭി ലക്ഷ്മിക്ക് കോഴിക്കോട് പൗരാവലിയുടെ സ്‌നേഹാദരം. ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന പരിപാടിയില്‍ സുരേഷ്‌ഗോപി എംപി സുരഭിക്ക് ഉപഹാരം സമര്‍പ്പിച്ചു. ഒരു സൂപ്പര്‍താരത്തിന്റെയും പിന്തുണയില്ലാതെ, വേറിട്ട കാഴ്ചപ്പാടുള്ള ഒരു സിനിമയിലൂടെയാണ് സുരഭി അഭിനയത്തിന്റെ നെറുകെയിലെത്തിയതെന്നത് അഭി മാനിക്കാവുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സിനിമയിലെത്തന്നെ എക്കാല െത്തയും മികച്ച അഭിനേത്രിയായ ഷബാന ആ സ്മിയെപ്പോലും കടത്തിവെട്ടിയാണ് ഈ പുരസ്‌കാരം നേടിയതെന്നത് വിജയത്തിന്റെ തിളക്കം കൂട്ടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ നടിമാരെയും പോലെ അവാര്‍ഡ് കിട്ടണമെന്നാഗ്രഹിച്ചിരുന്നുവെന്നും, ഒരു സഹനടിക്കുള്ള അവാര്‍ഡെങ്കിലും കിട്ടണേ എന്നായിരുന്നു മോഹമെന്നും മറുപടി പ്രസംഗത്തില്‍ സുരഭി ലക്ഷ്മി പറഞ്ഞു.
ഇത്രയും കുറഞ്ഞ കാലം കൊണ്ടുതന്നെ ദേശീയ പുരസ്‌കാരം നേടിയത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും സുരഭി കൂട്ടിച്ചേര്‍ത്തു. പി.വി. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. എ. പ്രദീപ് കുമാര്‍ എംഎല്‍എ, പുരുഷന്‍ കടലുണ്ടി എംഎല്‍എ, സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, പി.വി. ചന്ദ്രന്‍, ഡോ.കെ. മൊ യ്തു, കൗണ്‍സിലര്‍ പി. കിഷന്‍ചന്ദ്, അഡ്വ. തോമസ് മാത്യു, കെ.സി. അബു, മിന്നാമിനുങ്ങ് സംവിധായകന്‍ അനില്‍ തോമസ്, കഥാകൃത്ത് മനോജ്, ക്യാമറാമാന്‍ സുനില്‍ പ്രേം, വി.പി. മാധവന്‍ നായര്‍, പുത്തൂര്‍മഠം രാമചന്ദ്രന്‍, ഷാജി അസീസ്, വിനോദ് കോവൂര്‍, വി.എം വിനു, അഡ്വ.എം. രാജന്‍ എന്നിവര്‍ സംസാരിച്ചു.
















