പൊണ്ണത്തടി എന്നും എല്ലാവർക്കും ഒരു വിഷമ സംഗതിയാണ്. ഇതിന്റെ പേരിൽ നിരവധിപ്പേർ മാനസിക സമ്മർദ്ദത്തിനു വരെ അടിമകളാകുന്നു എന്നത് വാസ്തവമാണ്. പലരും തടി കുറയ്‌ക്കാൻ പല തരത്തിലുള്ള വ്യായാമ, മരുന്ന മുറകൾ പയറ്റുന്നുണ്ടെങ്കിലും ആർക്കും ശാശ്വത പരിഹാരം ലഭിക്കുന്നില്ല എന്നതാണ് സത്യം. എന്നാൽ ഇപ്പോൾ നമ്മൾ രുചിയോടെ ഭക്ഷിക്കുന്ന ചെമ്മീൻ, തടി കുറയ്‌ക്കാൻ ഏറ്റവും ഉത്തമ ഔഷധമാണെന്ന് കണ്ടെത്തിയിരിക്കുന്നു. ഇതിന്റെ ഫലം മനസിലാക്കിക്കൊണ്ട് തന്നെ ചെമ്മീൻ തോടിൽ നിന്നും ‘കൈറ്റോസാൻ’ എന്ന ഗുളിക നമ്മുടെ മെഡിക്കൽ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. മരുന്ന് ഫലം കണ്ടതോടെ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനായി ആഗോള സ്വകാര്യ കമ്പനിയുമായി മത്സ്യഫെഡ് കരാർ ഒപ്പിടുമെന്നാണ് റിപ്പോർട്ടുകൾ.
കൈറ്റോസാന്‍ ഗുളിക ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കും. അതുവഴി പൊണ്ണത്തടി കുറയുകയും രക്തസമ്മര്‍ദ്ദം കൊളസ്‌ട്രോള്‍ എന്നിവ തടയുകയും ചെയ്യും. ഇക്കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതിനാല്‍ ഇപ്പോൾ കേരളത്തില്‍ തന്നെ ആവശ്യക്കാരേറെയാണ്. ഒരു ദിവസം രണ്ടുവീതം ഗുളിക കഴിച്ചാല്‍ ഒരുമാസം കൊണ്ട് നാലുകിലോവരെ ശരീര ഭാരം കുറയ്‌ക്കാമെന്ന് കണ്ടെത്തിയിരിക്കുന്നു.
കൊല്ലം നീണ്ടകരയില്‍ ഫാക്ടറി സ്ഥാപിച്ചാണ് ചെമ്മീന്‍ തോടില്‍ നിന്ന് മത്സ്യഫെഡ് കൈറ്റോസാന്‍ ഉത്പാദനം തുടങ്ങിയത്. കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായിട്ടായിരുന്നു ഇതുവരെ കൈറ്റോസാന്‍ ഗുളികകള്‍ വിറ്റിരുന്നത്. പ്രതിമാസം ഒരു ലക്ഷം ഗുളികകളാണ് ഉത്പാദിപ്പിക്കുന്നത്. വിദേശ വിപണയിലേക്ക് കടക്കുന്നതോടെ ഉത്പാദനം ഇരട്ടിയാകും.
നിലവില്‍ മത്സ്യഫെഡിന്റെ ഒരു ടിന്‍ കൈറ്റോസാന്‍ (60 ക്യാപ്‌സൂള്‍) മരുന്നിന് 380 രൂപയാണ് വില. വിദേശ രാജ്യങ്ങളില്‍ സ്വകാര്യ കമ്പനികള്‍ വില്‍ക്കുന്ന കൈറ്റോസാന്‍ മരുന്നുകള്‍ക്ക് തീവിലയാണ്. 25 മുതല്‍ 50 രൂപയാണ് ചില കമ്പനികള്‍ ഈടാക്കുന്നത്. അതുകൊണ്ടുതന്നെ കുറഞ്ഞ ചെലവില്‍ മരുന്ന് എത്തിച്ച് വിദേശ വിപണി പിടിക്കാനാണ് മത്സ്യഫെഡ് ലക്ഷ്യമിടുന്നത്.
ആഭ്യന്തര മരുന്ന് വിപണനത്തിനായി മത്സ്യഫെഡിന് മുംബൈ, ദല്‍ഹി എന്നിവിടങ്ങളില്‍ ഡീലര്‍മാരുണ്ട്. കൂടാതെ ബാംഗ്ലൂര്‍ ആസ്ഥാനമായി ഓണ്‍ലൈന്‍ ഡീലറുമുണ്ട്. ഇതേ മാതൃകയില്‍ വിദേശ രാജ്യങ്ങളിലും വിപണി കീഴടക്കുകയാണ് മത്സ്യഫെഡിന്റെ ലക്ഷ്യം. ആഗോള കമ്പനിയുമായി കരാര്‍ ഒപ്പിട്ടാല്‍, അവരായിരിക്കും വിവധ രാജ്യങ്ങളില്‍ നിന്ന് ഓര്‍ഡര്‍ സ്വീകരിക്കുക.
നിലവില്‍ സംസ്ഥാനത്ത് പുറന്തള്ളപ്പെടുന്ന അഞ്ചുശതമാനം ചെമ്മീന്‍ തോട് മാത്രമാണ് മത്സ്യഫെഡ് മരുന്നുത്പാദനത്തിനായി എടുക്കുന്നത്. ബാക്കിയുള്ളവ മരുന്നുത്പാദിപ്പിക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുകയാണ് പതിവ്. പുന്നപ്രയില്‍ ഗ്ലൂക്കോെൈസന്‍ ഫാക്ടറി സ്ഥാപിച്ച് ചെമ്മീന്‍ തോടില്‍ നിന്ന് സന്ധിവേദനയ്‌ക്കുള്ള മരുന്ന് ഉത്പാദിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ചെമ്മീന്‍ തോടിന്റെ കൈറ്റിന്‍ എന്ന നാരില്‍ നിന്നാണ് ഈ മരുന്നുകള്‍ ഉത്പാദിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: