കായംകുളം: വില്‍പ്പനയ്ക്കായി കൊണ്ടുപോയ 60 ലിറ്റര്‍ ചാരായവും 240 ലിറ്റര്‍ കോടയും വ്യാജമദ്യ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വാറ്റുപകരണങ്ങളും എക്സൈസ് ഇന്‍സ്പെക്ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടി. കരുവറ്റംകുഴി മാധവത്തില്‍ ഷാജി (പള്‍സര്‍ ഷാജി-45)യെ എക്സൈസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ വീട്ടില്‍ നിന്ന് പത്തിയൂര്‍ ഭാഗത്തേക്ക് മാരുതി വാനില്‍ ചാരായം കൊണ്ടുപോകുന്നതായി എക്സൈസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കീരിക്കാട് വില്ലേജ് ഓഫീസിന് സമീപത്ത് നിന്നാണ് പിടികൂടിയത്. ഷാജിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന 240 ലിറ്റര്‍ കോടയും ഉപകരണങ്ങളും എക്സൈസ് സംഘം കണ്ടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: