ന്യൂദല്‍ഹി: പതിനെട്ടുവര്‍ഷത്തിനുശേഷം, ദല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ്യൂണിയന് തെരഞ്ഞെടുപ്പില്‍ എബിവിപി മുഴുവന്‍ സീറ്റും തൂത്തുവാരി. നരേന്ദ്രമോദി തരംഗത്തിലേറിയെത്തിയ എബിവിപി കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്യുവിന് കനത്ത പ്രഹരമാണ് നല്‍കിയത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി പദവികളെല്ലാം എബിവിപി പിടിച്ചെടുത്തു.
എബിവിപിയുടെ മോഹിത് നഗറാണ് യൂണിവേഴ്സിറ്റി യൂണിയന് പ്രസിഡന്റ് സ്ഥാനത്തെത്തിയത്. പര്‍വേഷ് മാലിക് വൈസ്പ്രസിഡന്റായും, കനിക ഷെഖാവത് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ആശുതോഷ് മാഥൂറാണ് ഏറ്റവും കൂടുതല്‍ വോട്ട് നേടിയത്, 23133 വോട്ടുകള്‍.
വിജയ കാരണം മോദി തരംഗമാണെന്ന് ദേശീയസെക്രട്ടറി രോഹിത് ചഹാല്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷ ഏറെ വര്‍ധിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പരിപൂര്‍ണമായും നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പു നല്കി.
വിജയികളെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും എബിവിപി പ്രവര്‍ത്തകര്‍ക്കും അദ്ദേഹം അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: