ബാഹുബലിയുടെ ഉരുക്കുമുഷ്ടിയുടെ ചൂട് ഹോളിവുഡും അറിഞ്ഞു.പണംവാരി ചിത്രങ്ങളെന്നു പറഞ്ഞാല്‍ ഹോളിവുഡ് സിനിമകളെന്നായിരുന്നു.ലോകം മുഴുവന്‍ ബ്രഹ്മാണ്ഡ വിജയം ആഘോഷിച്ച് നമ്മെ ഞെട്ടിക്കുകയായിരുന്നു ഹോളിവുഡ്.ഇന്നത് പണ്ടെത്തെ കഥയായിരിക്കുന്നു.എന്ത് ഹോളിവുഡ് എന്നാണ് ബാഹുബലി 2 കണ്ടിറങ്ങുന്ന പ്രേക്ഷകന് അതിശയാഹ്ളാദത്തോടെ ചോദിക്കുന്നത്..അതെ,ബാഹുബലി ഹോളിവുഡിനേയും പേടിപ്പിച്ചുകൊണ്ടിരിക്കുന്നു.അതെ,ബാഹുബലി അതുക്കും മേലെ.
21 ദിവസംകൊണ്ട് 1500കോടിയിലധികം വാരിക്കൂട്ടി ബാഹുബലി അമ്പരപ്പിക്കുന്ന വിജയവും കടന്നു കുതിക്കുകയാണ്.5000കോടിവരെ ആകാമെന്നു കണക്കുകൂട്ടുന്നവരുണ്ട്.വിദേശത്തു നിന്നുംമാത്രം 270കോടിയോളം നേടിയെന്നാണ് കണക്ക്.കേരളത്തില്‍ നിന്നും 60കോടി കിട്ടി.എന്തായാലും ലോകാല്‍ഭുതം എന്നു ബാഹുബലി ടീം പറഞ്ഞതു അക്ഷരംപ്രതി ശരിയായി.
ആദ്യ ബാഹുബലി കണ്ട് നടുങ്ങിയ പ്രേക്ഷകന് രണ്ടാം ഭാഗം കണ്ട് പിന്നേയും നടുങ്ങി.രണ്ടാമത്തേതു ആദ്യത്തോളം എത്തുമോയെന്ന് പലരും ആശങ്കിച്ചിരുന്നു.
അതിനെ തകര്‍ത്ത് എല്ലാംകൊണ്ടും ഒരുപടി കൂടി കടന്ന് പുതിയ ബാഹുബലി ജൈത്രയാത്ര തുടരുകയാണ്. അതിനു മുന്‍പു വന്ന അമീര്‍ഖാന്റെ ദംഗല്‍ വലിയ ഒച്ചപ്പാടില്ലാതെ ഇന്ത്യയിലെ മറ്റൊരു പണംവാരി ചിത്രമായി തൊട്ടു പിന്നാലെയുണ്ട്.1200 കോടിയാണ് ഈ ചിത്രം കളക്റ്റു ചെയ്തിരിക്കുന്നത്.ഇനിയും ദംഗല്‍ മുന്നോട്ടുപോകാം.
ഹോളിവുഡിലെ ചില പണംവാരി ചിത്രങ്ങളുടെ പേരറിയുന്നത് ഈ അവസരത്തില്‍ രസകരമായിരിക്കും.ജുറാസിക് പാര്‍ക്,ഫാസ്റ്റ് ആന്റ് ഫ്യൂരീയസ്,ഹാരിപോര്‍ട്ടര്‍,സ്റ്റാര്‍ വാഴ്സ്,ആലീസ് ഇന്‍ വണ്ടര്‍ലാന്റ്,അവതാര്‍,അയണ്‍ മാന്‍,ടൈറ്റാനിക്,അവഞ്ചേഴ്സ് ഇങ്ങനെ ഒരുപിടി ചിത്രങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: