തിരുവനന്തപുരം: നിയമന നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്നു സര്‍ക്കാര്‍ പിന്മാറണമെന്ന് യൂത്ത് ലീഗ്.
യുവാക്കളുടെ പ്രതീക്ഷകളുടെ ചിറകൊടിച്ചല്ല സാമ്പത്തിക പ്രതിസന്ധി മറികടക്കേണ്ടതെന്നു പി.എം സാദിക്കലി പറഞ്ഞു.
ബാറുകള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനുശേഷം സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വ്യാപക പ്രചരണം നടക്കുകയാണ്. ഇത്തരം പ്രചരണം മദ്യനയത്തെ അട്ടിമറിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ബാറടയ്ക്കുന്നത് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഈ സാമ്പത്തിക വര്‍ഷം പുതിയ നിയമനങ്ങള്‍ ഉണ്ടാകില്ലെന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ.എം മാണി പറഞ്ഞിരുന്നു. ഇതിനെതിരെയുള്ള മറുപടി കൂടിയാണ് ലീഗിന്റെ യുവജന സംഘടനയായ യൂത്ത് ലീഗില്‍ നിന്നുണ്ടായിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള പ്രചാരങ്ങള്‍ മദ്യനയത്തെ അട്ടിമറിക്കാനാണെന്നും ഈ പേരില്‍ യുവാക്കളെ ബലിയാടാക്കരുതെന്നും പി.എം സാദിഖലി കോഴിക്കോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: