വാഷിംഗ്ടൺ: യുഎസ് പൗരത്വം ഉപേക്ഷിക്കാനുള്ള ഫീസ് അഞ്ചിരട്ടിയാക്കി വർദ്ധിപ്പിച്ചു.
യുഎസ് പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വ്യാപകമായി വർധിച്ച സാഹചര്യത്തിലാണ് ഫീസ് 450 ഡോളറിൽ നിന്ന് 2350 ഡോളറാക്കിയത്. കൂടാതെ നടപടിക്രമങ്ങൾ കൂടുതൽ സങ്കീർണമാക്കുകയും ചെയ്തു.
പൗരത്വം ഉപേക്ഷിക്കുന്നവരിൽ അധികവും അമേരിക്കൻ സ്വദേശികൾ തന്നെയാണ്. മറ്റുരാജ്യങ്ങളിൽ താമസിക്കുമ്പോഴും അമേരിക്കൻ പൗരൻമാർ യുഎസിൽ വൻ തുക നികുതിയടക്കേണ്ടി വരുന്നു എന്നതാണ് ഈ കൊഴിഞ്ഞുപോക്കിന് പ്രധാന കാരണമായി കരുതുന്നത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് 2013ൽ മാത്രം 3000 പേരാണ് യുഎസ് പൗരത്വം ഉപേക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: