പാലാ: അവിവാഹിതരായ സഹോദരിമാര്‍ താമസിക്കുന്ന വീട്ടില്‍ ഇവരെ ആക്രമിച്ച് പട്ടാപ്പകല്‍ മോഷണം നടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. പൊന്‍കുന്നം കൊപ്രാക്കളം നടുവിലേക്കുന്നേല്‍ ലിജോ(34), കോയമ്പത്തൂര്‍ സ്വദേശി ജോസഫ് (52) എന്നിവരാണ്അറസ്റ്റിലായത്. മീനച്ചില്‍ പാലാക്കാട് നടുവക്കുന്നേല്‍ ഔസേഫിന്റെ സഹോദരിമാരായ ത്രേസ്യാമ്മ, സിസിലി എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് 1.30 യോടെയായിരുന്നു സംഭവം. കുടംപുളിക്കച്ചവടക്കാരെന്ന വ്യാജേന രാവിലെ സഹോദരിമാരുടെ വീട്ടിലെത്തിയ യുവാക്കള്‍ വില പറഞ്ഞ് ഉറപ്പിച്ചശേഷം ഉച്ചയ്ക്ക് എത്താമെന്ന് പറഞ്ഞ് മടങ്ങിപ്പോവുകയുമായിരുന്നു. ഉച്ചയ്ക്ക് വീണ്ടും എത്തിയപ്പോള്‍ സഹോദരിമാര്‍ മാത്രമേ വീട്ടിലുള്ളൂവെന്ന്് ഉറപ്പാക്കിയശേഷം അവര്‍ പുളി എടുക്കാനായി വീടിനുള്ളിലേക്ക് കയറിയപ്പോള്‍ പിന്നാലെയെത്തി മുഖത്ത് പഌസ്ററര് ഒട്ടിക്കുകയായിരുന്നു. പഌസ്റ്റര്‍ പൊളിച്ചുനീക്കി സഹോദരിമാരിലൊരാള് നിലവിളിച്ചതോടെ ശബ്ദംകേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ ഇരുവരും ഓടിരക്ഷപ്പെട്ടു. ഇവരുടെ പിന്നാലെ പാഞ്ഞ നാട്ടുകാര്‍ ഇരുവരേയും കീഴ്പ്പെടുത്തി പോലീസിന് കൈമാറി. പാലാ പോലീസ് സ്ഥലത്തെത്തി ഇരുവരേയും കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: