ദുബായ്: യുഎഇ സംഘം 2021ല്‍ ചൊവ്വയില്‍ കാലുകുത്തുമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
വിജ്ഞാന വര്‍ധനവ്, സ്ഥാപനങ്ങളുടെയും ഗവേഷണ കേന്ദ്രങ്ങളുടെയും ശാസ്ത്ര-സാങ്കേതിക വിദ്യയുടെയും വികസനം, ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്ക് പ്രോത്സാഹനം തുടങ്ങിയവയാണ് ചൊവ്വാ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎഇയുടെ ചൊവ്വാ ദൗത്യം ഒട്ടേറെ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷമായിരിക്കുമെന്നും ടെലികമ്യൂണിക്കേഷന്‍സ്, ഉപഗ്രഹങ്ങള്‍ തുടങ്ങിയവയുടെ വികാസവും ലക്ഷ്യമിടുന്നുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: