ജില്ലയിലെങ്ങും വിപുലമായ പരിപാടികള്‍
ഇടുക്കി/കട്ടപ്പന: വിശ്വകര്‍മ്മാവിന്റെ ജന്മദിനമായ നാളെ ബിഎംഎസിന്റെ നേതൃത്വത്തില്‍ ദേശീയ തൊഴിലാളി ദിനമായി ആചരിക്കും. ഇടുക്കിയിലെ എല്ലാ മേഖലകളിലും പൊതുപരിപാടികള്‍ നിശ്ചയിച്ചിട്ടുണ്ട് കട്ടപ്പനയിലും വണ്ടിപ്പെരിയാറ്റിലും നടക്കുന്ന പൊതുസമ്മേളനം ബിഎംഎസ് സംസ്ഥാന സെക്രട്ടറി സി.വി. രാജേഷ് ഉദ്ഘാടനം ചെയ്യും. ഏലപ്പാറ, പെരുവന്താനം തുടങ്ങിയ മേഖലകളിലെ യോഗം ജില്ലാ പ്രസിഡന്റ് വി.ബി. ശശിധരനും, അടിമാലി, തൊടുപുഴ മേഖലകളിലെ യോഗങ്ങള്‍ ജില്ലാ സെക്രട്ടറി ബി വിജയനും ഉദ്ഘാടനം ചെയ്യും. കരിമണ്ണൂര്‍, ചേറ്റുകുഴി എന്നീ സ്ഥലങ്ങളിലെ യോഗങ്ങള്‍ ജില്ല ജോ. സെക്രട്ടറി സിബി വര്‍ഗ്ഗീസും, നെടുങ്കണ്ടത്ത് ഫെറ്റോ സംസ്ഥാന സെക്രട്ടറി വി.കെ. ബിജുവും, ബൈസണ്‍വാലി, മുക്കുടി തുടങ്ങിയ സ്ഥലങ്ങളില്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. വിജയനും പങ്കെടുക്കും.
മറയൂരില്‍ ജില്ലാ പ്രസിഡന്റ് വി.എന്‍. രവീന്ദ്രനും, കരിമ്പനില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍.ബി. മോഹന്‍ദാസും, ഉദ്ഘാടനം ചെയ്യും. യോഗങ്ങളില്‍ എ.പി. ഗോപിനാഥ്, എന്‍.ബി. രതീഷ്, മുരളീധരന് നായര്‍, ബിജുമോന് രാധാകൃഷ്ണന്, ജെയിംസ് എം. മണി, എ.പി. സഞ്ചു, കെ.എം. സിജു, രാജരത്നം, കെ.ആര്. വിജയന്, പി. മോഹനന്, കെ.ജി. ബിനു, ഭുവനചന്ദ്രന്, സി.കെ. പ്രദീപ്, കുര്യാക്കോസ് ജോസഫ്, ടി. രാജു, എന്‍. ഗോപാലകൃഷ്ണന്, കെ.പി. പാല്‍രാജ്, കെ.എന്‍. സജീവന്, എന്‍. രാജു, ഒ.എസ്. വേണു, പി.ബി. സാബു, രാജി മോഹന്‍ദാസ്, സരിത ബിജു എന്നിവര്‍ പ്രസം
ഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: