ന്യൂദല്‍ഹി: നിത്യോപയോഗ സാധനങ്ങള്‍, പച്ചക്കറികള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ ഉള്‍പ്പെടെ വിലക്കയറ്റം കുത്തനെ കുറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തവില സൂചികയില്‍ 3.74 ശതമാനം കുറവുവന്നു.
2013 ആഗസ്റ്റില്‍ മൊത്ത വിലസൂചിക 6.99 ശതമാനമായിരുന്നു. ജൂലൈയില്‍ ഇത് 5.19 ശതമാനമായി. ഭക്ഷ്യവസ്തുക്കളുടെ വിലസൂചിക ജൂലൈ മാസം 8.43 ശതമാനം ആയിരുന്നു. ഇത് ആഗസ്റ്റില്‍ 5.15 ശതമാനമായി.
2009 ഒക്ടോബറിനുശേഷം മൊത്തവില ഇത്രയും കുറയുന്നത് ഇതാദ്യം. പച്ചക്കറി വിലയില്‍ 4.88 ശതമാനം കുറവു രേഖപ്പെടുത്തി. കഴിഞ്ഞ മൂന്നുമാസമായി പച്ചക്കറി വില കുറഞ്ഞുവരികയാണ്. ഉള്ളി വിലയിലും 44.7 ശതമാനം കുറവുണ്ടായി. എന്നാല്‍ ഉരുളക്കിഴങ്ങ് വില അല്‍പ്പം വര്‍ധിച്ചു, 46.41 ശതമാനത്തില്‍ നിന്ന് 61.61 ശതമാനമായി. പഴങ്ങളുടെ വില 20.13 ശതമാനം കുറഞ്ഞു. മുട്ട, ഇറച്ചി, മത്സ്യം എന്നിവയുടെ വിലയും താണു. എന്നാല്‍ പാല് വില 12.81 ശതമാനം കൂടി.
ചെറുകിട വില്‍പ്പന വിലയിലും കുറവു വന്നു, 7.96 ശതമാനത്തില്‍ നിന്ന് 7.8ലേക്ക് ഇറങ്ങി. പഞ്ചസാര, ഭക്ഷ്യഎണ്ണ തുടങ്ങിയവയുടെ വിലയും കുറഞ്ഞു. ഡീസല്‍, പെട്രോള്‍ തുടങ്ങിയവയുടെ വിലയും 7.40 ശതമാനത്തില്‍ നിന്ന് 4.54 ശതമാനമായി ചുരുങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: