ന്യൂദല്‍ഹി: ജെയിംസ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ അമ്പത് ശതമാനം വരുന്ന സ്വകാര്യ ഡെന്റല്‍ കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകളിലേക്ക് പ്രത്യേക പ്രവേശന പരീക്ഷ നടത്താമെന്ന് സുപ്രീം കോടതി. ബാക്കിയുള്ള അമ്പത് ശതമാനം സീറ്റിലേക്ക് സര്‍ക്കാര്‍ പട്ടികയില്‍നിന്ന് ജെയിംസ് കമ്മിറ്റി വഴി പ്രവേശനം നടത്തണം.
സ്വന്തം നിലയില്‍ പ്രവേശനപ്പരീക്ഷ നടത്താന്‍ അനുവദിക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികളെ ലഭിച്ചില്ലെന്ന് ആരോപിച്ച് സ്വാശ്രയ ഡെന്റല്‍ കോളേജുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. നേരത്തെ കോളേജുകളില്‍ ഫീസ് കുറച്ച് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. മതിയായ യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ മാത്രം ഡോക്ടറായാല്‍ മതിയെന്നും കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: