കോട്ടയം: വിശ്വബ്രാഹ്മണ സൊസൈറ്റി സംസ്ഥാന പ്രതിനിധി സമ്മേളനം 21ന് രാവിലെ 10ന് കിടങ്ങൂര്‍ തമിഴ് വിശ്വകര്‍മ്മ സൊസൈറ്റി ഹാളില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് ജി. നടരാജന് അദ്ധ്യക്ഷത വഹിക്കും. പ്രതിനിധി സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വിശ്വബ്രാഹ്മണ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍ മുഖ്യപ്രഭാഷണം നടത്തും. ആചാരാനുഷ്ഠാനങ്ങളുടെ ലിഖിത രൂപം വൈക്കം സമാജം പ്രസിഡന്റ് സി. ബലറാം നിര്‍വ്വഹിക്കും. വിശ്വബ്രാഹ്മണ സൊസൈറ്റിയുടെ ഭാവി പരിപാടികള്‍ സംസ്ഥാന സെക്രട്ടറി പി.എം. രാമചന്ദ്രന് വിവരിക്കും. സി.ജി. സതീശന്, പി.കെ. സജീവന്, അഡ്വ. സന്തോഷ്കുമാര്‍, കുടമാളൂര്‍ ഗിരീഷ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: