കോട്ടയം: മുഷിഞ്ഞനോട്ടുകള് മാറി പുതിയത് നല്‍കാമെന്നും പുത്തന്‍ നാണയങ്ങള്‍ നല്‍കാമെന്നും പറഞ്ഞ് കടകളില്‍ ഒരുസംഘം കയറിയിറങ്ങുന്നതായി ആക്ഷേപം. അന്‍പത്, ഇരുപത്, പത്ത് രൂപയുടെ മുഷിഞ്ഞ നോട്ടുകള്‍ക്കു പകരം പുതിയ നോട്ടുകള്‍ നല്‍കുമെന്നാണ് ഇവര്‍ പറയുന്നത്. അതുപോലെ അഞ്ചുരൂപയുടെയും പത്തുരൂപയുടെയും പുതിയ നാണയങ്ങള്‍ നാല്‍കാമെന്നും ഇവര്‍ വാഗ്ദാനം ചെയ്യുന്നു. സ്ത്രീകള്‍ മാത്രമുള്ള കടകളിലാണ് ഇവര്‍ ഏറെയും എത്തുന്നത്. കഴിഞ്ഞ രണ്ടുദിവസമായി നഗരത്തിലെ പല കടകളിലും വ്യത്യസ്തരായ ആളുകള്‍ ഈ വാഗ്ദാനവുമായി സമീപിച്ചതായി സൂചനയുണ്ട്.
മുഷിഞ്ഞ നോട്ടുകള്‍ക്കു പകരം തത്തുല്യമായി നല്കുന്ന നോട്ടുകളില്‍ കള്ളനോട്ടുകളും വ്യാജനാണയങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും ആളുകള്‍ ആശങ്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: