തൊടുപുഴ: കടുത്ത മരുന്നുക്ഷാമം മൂലം സംസ്ഥാനത്തെ മൃഗാശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തില്‍. രോഗപ്രതിരോധ പ്രവര്‍ത്തനത്തിനുള്ള മരുന്ന് പോലും മൃഗാശുപത്രികളിലില്ല. കുളമ്പ് രോഗം, പന്നിപ്പനി, കോഴിവസന്ത, നായ്ക്കള്‍ക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ്പ് എന്നിവയ്ക്കുള്ള മരുന്നുകളാണ് മൃഗാശുപത്രികളില്‍ ഇല്ലാതായിരിക്കുന്നത്.
മാര്‍ച്ച് മാസത്തിലാണ് മൃഗസംരക്ഷണവകുപ്പ് മരുന്നുകള്‍ വാങ്ങുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അതാത് മൃഗാശുപത്രികള്‍ക്ക് മരുന്ന് നല്‍കാറുണ്ട്. മരുന്നില്ലാത്തതിനാല്‍ മൃഗാശുപത്രിയിലെത്തുന്ന കര്‍ഷകര്‍ക്ക് പുറത്തേയ്ക്ക് മരുന്ന് കുറിച്ച് നല്‍കുകയാണ്. ക്ഷീരകര്‍ഷകരാണ് ഏറെ ക്ലേശിക്കുന്നത്. വിര മരുന്ന് പോലും സ്വകാര്യമരുന്ന് കടകളില്‍ നിന്നും വാങ്ങേണ്ട സ്ഥിതിയാണ്. അകിടുവീക്കം, ദഹനക്കേട്, ത്വക്ക് രോഗം, ഒഴിച്ചില്‍ എന്നിവയ്ക്കും മരുന്നില്ല.
മൃഗഡോക്ടര്‍മാര്‍ മരുന്ന് തീര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാരും മൃഗസംരക്ഷണവകുപ്പും ഒരു നടപടിയും സ്വീകരിക്കുന്നില്ല. സര്‍ക്കാര്‍ പുലര്‍ത്തുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് ഇടുക്കി എസ്പിസിഎ പ്രസിഡന്റ് എം.എന്‍ ജയചന്ദ്രന് അഭിപ്രായപ്പെട്ടു. മൃഗങ്ങള്‍ക്ക് രോഗചികിത്സ മുടങ്ങുന്ന സാഹചര്യം കര്‍ഷകര്‍ക്ക് വന്‍ബാധ്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: