ന്യൂദല്‍ഹി: സുപ്രിം കോടതി ചീഫ് ജസ്റ്റിസായി എച്ച്.എല്‍.ദത്തു ചുമതലയേറ്റു. രാവിലെ 11 മണിക്ക് രാഷ്ടപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. 2015 ഡിസംബര്‍ രണ്ടുവരെ, 14 മാസം ദത്തുവിന് ചീഫ് ജസ്റ്റിസായി തുടരാം. ചീഫ് ജസ്റ്റീസ് ആര്.എം. ലോധ ശനിയാഴ്ച വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ ജഡ്ജി സ്ഥാനമേറ്റത്. കേരളത്തിലും ഛത്തീസ്ഗഢിലും ചീഫ് ജസ്റ്റിസായിരുന്നിട്ടുണ്ട്. 2008 ഡിസംബറിലാണ് അദ്ദേഹം സുപ്രീംകോടതിയില്‍ ജഡ്ജിയായി നിയമിതനായത്. കര്‍ണാടകയിലെ ബെല്ലാരി സ്വദേശിയായ ജസ്റ്റീസ് എച്ച്.എല്‍ ദത്തു ടുജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ മേല്‍നോട്ടം വഹിച്ചത് അദ്ദേഹം ഉള്‍പ്പെട്ട ബഞ്ചായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: