ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം നടന്ന കോമ്പിങ് ഓപ്പറേഷനില്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ വിവിധ കേസില്‍ ഉള്‍പ്പെട്ട 10 ഓളം പിടികിട്ടാപ്പുള്ളികളെ ഇരിങ്ങാലക്കുട സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.എസ്.
സുശാന്തും സംഘവും പിടികൂടി. 2012ല്‍ അയല്‍വാസിയായ സ്ത്രീയെ വീട്ടില്‍ കയറി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന മുരിയാട് പേരാമ്പറമ്പില്‍ പ്രേം പ്രസാദ് എന്നയാളെയും കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട ഒളിവിലായിരുന്ന കൊടുങ്ങലൂര്‍ പൊടിയന്‍ ബസാറില്‍ താമസിക്കുന്ന ചിറ്റേടത്ത് പറമ്പില്‍ രഞ്ജിത്ത് എന്നയാളെയും മറ്റു കേസുകളില്‍പെട്ട് മുങ്ങി നടക്കുകയിരുന്ന 8 ഓളം പ്രതികളെയുമാണ് പിടികൂടി കോടതിയില്‍ ഹാജരാക്കിയത്.
രഞ്ജിത്ത് കൊടുങ്ങല്ലൂര്‍, മതിലകം, ഇരിങ്ങാലക്കുട തുടങ്ങിയ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണ്.
േപാലീസ് സംഘത്തില്‍ സീനിയര്‍ സിപിഒ മുരുകേഷ് കടവത്ത്,സിപിഓമാരായ മനോജ് പികെ.പ്രഭിന്‍,സിഎസ്, ഷിന്റോ എന്നിവര്‍ ഉണ്ടായിരുന്നു.
















