കോഴഞ്ചേരി: പനി ബാധിതരുടെ എണ്ണം ജില്ലയില്‍ കൂടുന്നതായി കണക്കുകള്‍. ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി അഞ്ഞൂറോളം പേര് ഇന്നലെ ചികിത്സ നേടിയിട്ടുണ്ട്.
സാധാരണ ദിവസങ്ങളില്‍ ഇത് 200 ല്‍ താഴെയാണ്. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ മാത്രം 31 പനിബാധിതര്‍ ഇന്നലെ ചികിത്സ തേടിയെത്തി. ഇതില്‍ 25 പേര് വൈറല്‍ പനിയും 6 പേര്‍ക്ക് ഡെങ്കിപ്പനിയുള്ളതായും സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ദിവസങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ പനിബാധിതര്‍ അധികമായിട്ടുള്ളതെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോഴിത് മറ്റ് ജില്ലകളിലേക്കും വ്യാപിച്ചതിന്റെ തെളിവാണ് ഇവിടെയും ചികിത്സയ്ക്കെത്തിയവരുടെ വര്‍ദ്ധനവ് കാണിക്കുന്നത്. കിഴക്കന്‍ മലയോരപ്രദേശങ്ങളില്‍ നിന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലും നിരവധി പേര് എത്തുന്നുണ്ട്. ഇതൂകൂടാതെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്നവര്‍ വളരെ അധികമാണ്. പനിബാധിതര്‍ക്കുള്ള മരുന്നുകളും ഡെങ്കിയുള്പ്പെടെയുള്ളവര്ക്ക് പ്രതിരോധ മരുന്നുകളും സര്‍ക്കാര്‍ ആശുപത്രിയിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: