കോയമ്പത്തൂര്‍: വാണിജ്യ കാര്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് പുതിയ ബിഎസ്4 ട്രക്കുകള്‍ അവതരിപ്പിക്കുന്നു. എക്സ്ഹോസ്റ്റ് ഗ്യാസ് റീസര്‍കുലേഷന്‍ (ഇജിആര്‍), സെലക്ടീവ് കാറ്റലിറ്റിക് റിഡക്ഷന്‍ (എസ്സിആര്) എന്നീ സാങ്കേതിക വിദ്യകളുള്ള വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്സ് പുറത്തിറക്കുന്നത്.
തമിഴ്നാട്ടിലാണ് ഇത്തരം വാഹനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി വരുന്നത്.
20 ഓളം ബിഎസ്4 ട്രക്ക് മോഡലുകള്‍ വാഹന വിപണിയില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്നുണ്ട്. ഇന്ത്യന്‍ മീഡിയം ഹെവി ഡ്യൂട്ടി ട്രക്കിങ് സ്പേയ്സില്‍ പുത്തന്‍ സാങ്കേതിക വിദ്യകള്‍ ടാറ്റ മോട്ടോഴ്സാണ് അവതരിപ്പിച്ചിട്ടുള്ളത്. റഷ്യ, ആസ്ട്രേലിയ, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ലാറ്റിനമേരിക്ക എന്നീ രാജ്യങ്ങളിലേക്ക് ടാറ്റ മോട്ടോഴ്സിന്റെ വാഹനങ്ങള്‍ കയറ്റി അയയ്ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: