ഹൈദരാബാദ്: ഉത്തര ദക്ഷിണ ഭാരതത്തില്‍ സൂര്യാഘാതമേറ്റ് മരിച്ചവരുടെയെണ്ണം 750ലെത്തി. ആന്ധ്രപ്രദേശില്‍ മാത്രം 551 പേര് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 47 ഡിഗ്രിസെല്‍ഷ്യസ് ചൂടാണ് ഇവിടെ അനുഭവപ്പെടുന്നത്. മെയ് 31 വരെ ചൂട് തുടരുമെന്ന് സംസ്ഥാന കാലാവസ്ഥാ നീരിക്ഷണവകുപ്പ് ഡയറക്ടര്‍ ശരദ് ചന്ദ്ര അറിയിച്ചു.
ജനങ്ങള്ക്ക്് കുടിവെള്ളവും മറ്റും എത്തിക്കാന്‍ സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ഉന്നതതല സമിതിയ്ക്ക് നിര്‍ദ്ദേശം നല്കി. കൂടാതെ ജനങ്ങളോട് വീടിനു പുറത്തിറങ്ങുമ്പോള്‍ കുടയും, തൊപ്പിയും നിര്‍ബന്ധമായും ധരിക്കണമെന്നും, പുറത്തേയ്ക്കിറങ്ങുന്നത് കുറയ്ക്കാനും വെള്ളം ധാരാളമായി കുടിക്കാനും മുഖ്യമന്ത്രി ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ചൊവ്വാഴ്ചമാത്രം 100 പേര് സൂര്യാഘാതമേറ്റ് മരിച്ചു. ആന്ധ്രപ്രദേശിലെ കൃഷ്ണ, ഗുണ്ടൂര്‍, പ്രകാശം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര് മരിച്ചിട്ടുള്ളത്. മെയ്് 15 മുതല്‍ തെലങ്കാനയില്‍ തുടരുന്ന കനത്ത ചൂടിലും ഉഷ്ണക്കാറ്റിലും 215 പേരും ആന്ധ്രയില്‍ 302 പേരും മരിച്ചതായി ഇരു സസ്ഥാനങ്ങളിലേയും ദുരന്ത നിവാരണസേന പ്രത്യേക കമ്മീഷണര്‍മാര്‍ തിങ്കളാഴ്ച സ്ഥിരീകരിച്ചിരുന്നു.
ആന്ധ്രയിലെ കാക്കിനഡ, മച്ചിലിപട്ടണം, ജങ്കമഹേശ്വരപുരം തുനി എന്നീ സ്ഥലങ്ങളില്‍ 47 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. തെലങ്കാനയില്‍ വാറങ്കല്‍ ജില്ലയിലെ ഹനുമക്കോണ്ടയിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. 47.5 ഡിഗ്രി സെല്‍ഷ്യസ്. കൂടാതെ നല്‍ഗോണ്ട, രാമഗുണ്ടം, ഖാമം എന്നിവിടങ്ങളില്‍ 45 ഡിഗ്രിയും രേഖപ്പെടുത്തിയിട്ടുണ്ട്. സൂര്യാഘാതത്തിലും കനത്ത ഉഷ്ണവും മൂലം ജനങ്ങള്‍ക്ക് നിര്‍ജ്ജലീകരണവും, കടുത്ത തലവേദനയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: