അടിന്തരാവസ്ഥവിരുദ്ധ പോരാട്ടത്തിന് ആരൊക്കെ ഏതൊക്കെ തരത്തില്‍ പ്രവര്‍ത്തിക്കണമെന്നും ആരോക്കെ അറസ്റ്റ്വരിക്കണമെന്നതിനെ സംബന്ധിച്ചും കൃത്യമായ തീരുമാനമുണ്ടായിരുന്നു ആര്‍എസ്എസ്സിനും ജനസംഘത്തിനും. അതനുസരിച്ച് ഒളിപ്രവര്ത്തനത്തിനാണ് സംഘത്തിന്റെ ആലപ്പുഴ ജില്ലാ പ്രചാരക് ആയിരുന്ന കെ.പി ഗോപകുമാറിനെ ചുമതലപ്പെടുത്തിയിരുന്നത്. അടിയന്തരാവസ്ഥയുടെ കിരാതമുഖം കേരളത്തില്‍ എത്തിക്കുന്നതിനായി സംഘചുമതലയില്‍ ആരംഭിച്ച പ്രസിദ്ധീകരണമാണ് ‘കുരുക്ഷേത്ര’. അതിന്റെ ആലപ്പുഴ ജില്ലയിലെ പ്രചാരണത്തിന്റെ ചുമതല വൈക്കം ഗോപകുമാറിനായിരുന്നു.
ലോകസങ്കര്ഷസമിതി 1975 നവംബര്‍ 14 മുതല്‍ 1976 ജനുവരി 26 വരെ സത്യഗ്രഹസമരം സംഘടിപ്പിക്കുവാന്‍ ആഹ്വാനം ചെയ്തിരുന്നു. ആ പ്രവര്‍ത്തനവും ആലപ്പുഴ ജില്ലയില്‍ സംഘടിപ്പിക്കുന്നതിന്റെ ചുമതല ഗോപകുമാറിനായിരുന്നു. ആലപ്പുഴ ടൗണില്‍ നവംബര്‍ 14 ന് സത്യഗ്രഹം നടന്നു. 12 പേര് പങ്കെടുത്തു. തലേ ദിവസം തന്നെ പ്രധാനസ്ഥലങ്ങളില്‍ കയ്യേഴുത്ത് പോസ്റ്ററുകള്‍ പതിച്ചു. ചെങ്ങന്നൂരിലും, ചേര്‍ത്തല ടൗണിലും അന്ന് തന്നെ സത്യഗ്രഹം സംഘടിപ്പിക്കപ്പെട്ടു. ഇത് ജില്ലാ പോലീസിന് വലിയ നാണക്കേടുണ്ടാക്കി. ഇതിന്റെ മുഖ്യസംഘാടകന്‍ കെ.പി ഗോപകുമാര്‍ എന്ന വൈക്കം ഗോപകുമാറാണെന്ന് മനസ്സിലാക്കിയ പോലീസിന്റെ ലക്ഷ്യം ഗോപകുമാറായി.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഹരിപ്പാടും, ചേര്‍ത്തല മനോരമക്കവലയിലും, അന്ന് ആലപ്പുഴ ജില്ലയുടെ ഭാഗമായിരുന്ന തിരുവല്ല അമ്പലപ്പുഴ, മുല്ലയ്ക്കല്, പൂച്ചാക്കല്‍, കൈചൂണ്ടിമുക്ക്, കായംകുളം, ആലപ്പുഴ ശവക്കോട്ടപ്പാലം എന്നിവടങ്ങളില്‍ സത്യഗ്രഹം നടന്നു. ആലപ്പുഴ ടൗണില്‍ നാല് ദിവസവും ചെങ്ങന്നൂരില്‍ 2 ദിവസവും സത്യഗ്രഹം അരങ്ങേറി. സത്യഗ്രഹികളെ മുന്‍കൂട്ടി കണ്ടെത്തി സത്യഗ്രഹം തടയുന്നതില്‍ പോലീസ് പരാജയപ്പെട്ടു. കുരുക്ഷേത്രയുടെ വിതരണവും സത്യഗ്രഹത്തിന്റെ സമര്‍ത്ഥമായ ആസൂത്രകനുമായ വൈക്കം ഗോപകുമാറിനെ അറസ്റ്റ് ചെയ്യുവാന്‍ കഴിയാത്തതില്‍ പോലീസ്മേധാവികള്‍ അസ്വസ്ഥര്‍ ആയിരുന്നു.
ചെങ്ങന്നൂര്‍ ഓതറസ്വദേശിയായ പ്രൊഫ. രാജശേഖരന് മിസ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്നത് രണ്ട്മൂന്ന് ദിവസങ്ങള്‍കൂടി കഴിഞ്ഞിട്ടായിരുന്നുവെങ്കില് ആകാശവാണിക്ക് സമാന്തരമായി കുട്ടനാട്ടില്‍ നിന്നും റേഡിയോ പ്രക്ഷേപണം ആരംഭിക്കുമായിരുന്നുവെന്ന് വൈക്കം ഗോപകുമാര്‍ പറഞ്ഞു.
യൂത്ത്കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആയ സോമന് വൈക്കം ഗോപകുമാര്‍ താമസിക്കുന്ന വീട് തിരിച്ചറിഞ്ഞ് പോലീസിന് ഒറ്റുകൊടുത്തു. അങ്ങനെ ‘സ്വാതന്ത്ര്യം എന്റെ ജന്മാവകാശം’ എന്ന് പ്രഖ്യാപിച്ച ഉജ്ജ്വലവിപ്ലവകാരി ബാലഗംഗാധര നിലകന്റെ ജന്മദിനമായ ആഗസ്റ്റ് 1 ന് ആലപ്പുഴ ബസ്സ്റ്റാന്‍ഡ് വളഞ്ഞ പോലീസ് സംഘം വൈക്കം ഗോപകുമാറിനെ അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരിയില്‍ നടക്കുന്ന പ്രചരകന്മാരുടെ ബൈഠക്കില്‍ പങ്കെടുക്കുവാനുള്ള യാത്രാമദ്ധ്യേയാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുന്നത്. മര്‍ദ്ദക ഭരണകൂടങ്ങള്‍ ലോകത്തൊരിടത്തും നടത്തിയിട്ടുള്ളതായി കേട്ടിട്ടുള്ളതിലും ഭയാനകമായ മര്‍ദ്ദനങ്ങള്‍ ആരംഭിച്ചു.
ജനസംഘത്തിന്റെയും ആര്‍എസ്എസ്സിന്റെയും അടുത്ത പരിപാടിപാടികളെന്തെന്നറിയുകയും, ഭാസ്കര്റാവുജിയടക്കമുള്ള പ്രചാരകന്മാരുടെ ഒളി സങ്കേതകങ്ങള്‍ കണ്ടെത്തുന്നതിനുമായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തിന്റെ രീതിയും സ്വഭാവവും ഇവിടെ ആവര്‍ത്തിക്കുന്നില്ല. 16-ാമത്തെ വയസ്സില്‍ ത്രിതീയവര്‍ഷ സംഘശിക്ഷാവര്‍ഗ്ഗ് കഴിഞ്ഞ വൈക്കം ഗോപകുമാറിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ മുമ്പില്‍ കരുണാകരന്റെ പോലീസ് അടിയറവ് പറഞ്ഞു.
സംഘത്തിന്റെ അഭ്യര്‍ത്ഥനമാനിച്ച് അഡ്വ. റാംകുമാര്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യുന്നതുവരെ എഴെട്ട് ദിവസക്കാലം പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ഒരു സൂചനപോലും പോലീസിന് ലഭിച്ചിട്ടില്ല. ഹര്‍ജിഫയല്‍ ചെയ്യപ്പെട്ടപ്പോള്‍ മിസ, സിഐആര് നിയമങ്ങള്‍ പ്രകാരമുള്ള കേസുകള്‍ ചുമത്തിക്കോടതിയില് ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു. അടിയന്തിരാവസ്ഥപിന്വലിക്കുന്നതുവരെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥയ്ക്ക് ശേഷം
അടിയന്തരാവസ്ഥയ്ക്കുശേഷം വൈക്കം ഗോപകുമാര്‍ ജയില്‍ മോചിതനായി. ദീര്ഘകാലത്തേചികിത്സക്ക് ശേഷംവീണ്ടും സംഘടനാരംഗത്ത് സജിവമായി. അടിയന്തിരാവസ്ഥയുടെ 40-ാ വാര്‍ഷികം ആചരിക്കുന്ന ഇപ്പോഴും ആയൂര്വേദമരുന്നുകളുടെ ശക്തിയിലാണ് ജിവന് നിലനിര്‍ത്തുന്നത്. പോലീസിന്റേക്രൂരമര്ദ്ദനത്തേതുടര്ന്ന് മാരകക്ഷതമേറ്റ അദ്ദേഹത്തിന്റേ രണ്ട് വ്രക്ഷ്ണങ്ങളും നീക്കം ചെയ്യേണ്ടിവന്നു. ശരീരത്തില്‍ മുഴുവന്നീര്കെട്ടിയവസ്ഥയിലുള്ള അദ്ദേഹം ഇപ്പോള്‍ ഒരുനേരം അഞ്ച്കൂട്ടം കഷായങ്ങളാണ് കഴിക്കുന്നത്.
ഇത്രയും ശാരീരിക അവശതകളനുഭവിക്കുമ്പോഴുമദ്ദേഹം സംഘടനാരംഗത്ത് സജീവമാണ്. ജയില്‍ മോചിതനായി പ്രാദമികചികില്സക്ക് ശേഷം എറണാകുളം ജില്ലയില്‍ പ്രചാരകനായി പ്രവര്‍ത്തിക്കുവാനായിരുന്നു നിയോഗം. ഏതാണ്ട് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ അസുഖബാധിതനായ അച്ഛന്റെ പരിചരണത്തിനായി പൂര്‍ണ്ണസമയ പ്രവര്‍ത്തനം അവസാനിപ്പിച്ച് വൈക്കത്തേക്ക് മടങ്ങിവരേണ്ടി വന്നു. അപ്പോഴും സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു അദ്ദേഹം.
കുറച്ചുനാള്‍ കോട്ടയം വിഭാഗ് കാര്യവാഹായി പ്രവര്‍ത്തിച്ചു. അതിനുശേഷം വിശ്വഹിന്ദുപരിഷത്തിന് കീഴിലുള്ള സംസ്കൃതി രക്ഷായോചന എന്ന സംഘടനയുടെ സംഘടനാ സെക്രട്ടറിയായി. കേരള ക്ഷേത്രസംരക്ഷണസമിതിയുടെ ജില്ലാ പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനുശേഷം രാജനൈതിക രംഗത്തേക്ക് പ്രവര്‍ത്തനം മാറ്റിയ വൈക്കം ഗോപകുമാര്‍ ബിജെപിയുടെ സംസ്ഥാന സംഹസംഘടനാ സെക്രട്ടറിയെന്ന ചുമതലയും വഹിച്ചിട്ടുണ്ട്. ഏറെ ശ്രദ്ധേയമായ വൈക്കം മഹാദേവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയുട മുഖ്യസംഘാടകനായിരുന്നതും അദ്ദേഹമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: