കോട്ടയം: അടിയന്തരാവസ്ഥയില്‍ ഒളിവിലായിരുന്ന ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അച്ഛനെ അവസാനമായി ഒരുനോക്കു കാണാന്‍പോലും കഴിഞ്ഞില്ല. ഒളിവുകാലത്താണ് അച്ഛന് മരണപ്പെടുന്നത്. മരണാനന്തര കര്‍മ്മങ്ങള്‍ചെയ്യാന്‍ രാധാകൃഷ്ണന് വീട്ടിലെത്തുമെന്ന പ്രതീക്ഷയില്‍ ഒരു വന്‍ പോലീസ് സംഘം വീട് വളഞ്ഞു.
മരണവീടാണെന്ന പരിഗണനപോലും കൊടുക്കാതെ നൂറുകണക്കിന് പോലീസുകാര്‍ രാധാകൃഷ്ണനായി കാത്തിരുന്നു. അതിനാല്‍ മൂത്തമകനായിട്ടും അച്ഛന്റെ മരണാനന്തര ചടങ്ങുകളില്‍ എത്തുവാന്‍ കഴിഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞ് രഹസ്യമായി വീട്ടിലെത്തി അമ്മയേയും സഹോദരങ്ങളെയും കാണുകയായിരുന്നു. അതിനുശേഷം മടങ്ങി ആലുവാപ്പുഴയില്‍ അച്ഛനുവേണ്ടി പിതൃബലിതര്‍പ്പണം നടത്തുകയായിരുന്നു.
അടിയന്താരവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ രാധാകൃഷ്ണന് ജനസംഘത്തിന്റെ സംസ്ഥാന കാര്യാലയപ്രമുഖായിരുന്നു. അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ പി. പരമേശ്വരനും കെ. രാമന്‍പിള്ളയും ഏറ്റുമാനൂര്‍ രാധാകൃഷ്ണനും ഒന്നിച്ച് എംജി റോഡിലെ ഓഫീസിലായിരുന്നു താമസം. ഓഫീസ് റെയ്ഡ് നടക്കുമെന്ന് മനസ്സിലാക്കിയതോടെ താമസം ഓഫീസില്‍നിന്നും മാറ്റി. പിന്നീട് ഒളിപ്രവര്ത്തനമായിരുന്നു.
പ്രധാനമായും അച്ചടിയുമായിബന്ധപ്പെട്ട കാര്യങ്ങള്‍. പരമേശ്വര്‍ജി ഒളിവില്‍ കഴിഞ്ഞിരുന്ന മദ്രാസില്‍നിന്നുമാണ് ഇതിനുള്ള അച്ച് തയ്യാറാക്കി എറണാകുളത്ത് കൊണ്ടുവന്നാണ് അച്ചടിച്ചിരുന്നത്. 1976 ഫെബ്രുവരിയില്‍ പോലീസിന്റെ വാറന്റ് ലിസ്റ്റില്‍ പ്രഥമസ്ഥാനക്കാരനായി രാധാകൃഷ്ണന്. ഈസമയത്താണ് ഏറ്റുമാനൂര്‍ വാലയില്‍ വീട്ടില്‍ അച്ഛന് മരിക്കുന്നത്.
1971 ല്‍ സംഘപ്രചാരകനായി പ്രവര്‍ത്തിച്ച ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ഇപ്പോള്‍ ബിജെപി ജില്ലാ പ്രസിഡന്റാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: