കോഴിക്കോട്: ഞങ്ങളുടം പോരാട്ടം സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായുവിനു വേണ്ടിയായിരുന്നു. ഇടതു കൈയിലെ വേദന സഹിക്കാനാവാതെ ചേറ്റൂര്‍ മാധവന് മാസ്റ്റര്‍ പറയുന്നു അറസ്റ്റ് ചെയ്ത് മാവൂര്‍ സ്റ്റേഷനിലേക്ക് കയറുമ്പോള്‍ ഹെഡ് കോണ്‍സ്റ്റബിളിന്റെ അടിയാണ് നാലു പതിറ്റാണ്ടിനു ശേഷവും മാധവന് മാസ്റ്ററെ വേദന തീറ്റുന്നത്. എല്ലാ വര്‍ഷവും ചികിത്സ ചെയ്യണം. 75 നവംബര്‍ 21 നാണ് അറസ്റ്റ് വരിച്ചത്. ഗുരുവായൂരപ്പന് കോളജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കി. സംഘടനാ പ്രവര്‍ത്തനത്തിനിടയിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. 75 നവംബര്‍ 20 ന് മാവൂരില്‍ ഒന്നര മണിക്കൂര്‍ പ്രകടനം നടത്തിയിട്ടും പോലീസ് എത്തിയില്ല.
അറസ്റ്റ് ചെയ്യപ്പെടാത്തതിലുള്ള സങ്കടം തീര്‍ക്കാന്‍ പിറ്റേന്ന് മാവൂരിലെ സമരകേന്ദ്രത്തിലേക്ക് പോവുകയായിരുന്നു. അവിടെ വെച്ചാണ് അറസ്റ്റ് വരിച്ചത്. കൊടിയ മര്‍ദ്ദനത്തിന്റെ നാളുകള്‍. വെള്ളിയാഴ്ചയായിരുന്നു അറസ്റ്റ്. ശനി, ഞായര്‍ ദിവസങ്ങളില്‍ മര്‍ദ്ദനത്തിന് അവധിയുണ്ടായിരുന്നില്ല.
കോടതി വളപ്പില്‍ ഒരു ദിവസം മുവുവന്‍ വെയിലത്ത് നിര്‍ത്തി. ടാര്‍പോളിന്‍ കൊണ്ട് മറച്ച ലോറിയിലാണ് കോടതിയിലെത്തിച്ചത്. കുടിക്കാന്‍ വെള്ളം നല്‍കിയില്ലെന്ന് കോടതില്‍ പറഞ്ഞപ്പോള്‍ കുടിവെള്ളം നല്‍കുന്നത് കോടതിയുടെ പരിധിയിലുള്ള വിഷയമല്ലെന്നായിരുന്നു മറുപടി. ആശുപത്രിയില്‍ ചികിത്സക്കായി കൊണ്ടുപോയപ്പോള്‍ നിന്നെ ചികിത്സിച്ചാല്‍ തന്റെ ജോലി പോകും എന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. കോടതി മൂന്നു മാസമാണ് ശിക്ഷിച്ചത്.
കുറ്റം ചെയ്തോ എന്ന ചോദ്യത്തിന് കുറ്റപത്രത്തിലെ കുറ്റങ്ങള്‍ ചെയ്തില്ലെന്ന മറുപടി കോടതിയെ ചൊടിപ്പിച്ചു. ആര്‍എസ്എസ് നിരോധനം പിന്‍വലിക്കുക, കേന്ദ്ര സര്‍ക്കാര്‍ തുലയട്ടെ എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നായിരുന്നു കുറ്റപത്രം. ആര്‍എസ്എസിന്റെ നിരോധനം നീക്കണമെന്ന ആവശ്യം അന്നത്തെ സമരത്തിലില്ലായിരുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഫാസിസ്റ്റ് ഭരണത്തിന്റെ ക്രൂരതയും ദുരിതവും ആര്‍എസ്എസിന്റെ മാത്രം പ്രശ്നമായിരുന്നില്ല.
ആ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ഞങ്ങള്‍ പോരടിച്ചത്. അന്നത്തെ 2 രൂപ അങ്ങോട്ട് നല്‍കിയാണ് സത്യഗ്രഹ വളണ്ടിയറായി ചേരേണ്ടത്. വാജ്പേയി മന്ത്രിയായാല്‍ കാക്കി ട്രൗസര്‍ ഊരി പണി രാജിവെക്കുമെന്നായിരുന്നു പോലീസുകാരുടെ ഗീര്‍വാണം.
ഞങ്ങളെ ക്രൂരമായി മര്‍ദ്ദിച്ച വല്ലഭദാസ് എന്ന പോലീസുകാരന് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം കടപ്പുറത്ത് ബെഞ്ചില്‍ കിടന്ന് ചോര ഛര്‍ദ്ദിക്കുന്നത് കണ്ടു. പോലീസുകാരോട്് അന്നും ദേഷ്യം തോന്നിയില്ല. അധികാരത്തിന്റെ ലഹരി മൂത്ത കോണ്‍ഗ്രസുകാരായിരുന്നു അക്രമത്തിന്റെ യഥാര്‍ത്ഥ കാരണക്കാര്‍ എന്ന തിരിച്ചറിവ് ഞങ്ങല്ക്കുണ്ടായിരുന്നു-മാധവന് മാഷ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: