സിഡ്നി: ഓസ്ട്രേലിയന്‍ പേസര്‍ റ്യാന്‍ ഹാരിസ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. കാല്‍ക്കുഴയ്ക്കേറ്റ പരിക്കാണ് താരത്തെ കളമൊഴിയാന്‍ നിര്‍ബന്ധിതനാക്കിയത്. ആഷസ് പരമ്പരയ്ക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഹാരിസിന്റെ വിടവാങ്ങല്‍ ഓസീസിന് കനത്ത തിരിച്ചടിയായി. 12 ആഷസ് ടെസ്റ്റുകളില്‍ നിന്ന് 57 വിക്കറ്റുകള്‍ ഹാരിസ് കൊയ്തിട്ടുണ്ട്.
ഹാരിസിനു പകരം പാറ്റ് കമ്മിന്‍സ് ഓസ്ട്രേലിയന്‍ ടീമിലെത്തും. 2010ല്‍ ദേശീയ ടീമിനുവേണ്ടി അരങ്ങേറിയ ഹാരിസ് 27 ടെസ്റ്റുകളില്‍ 113 വിക്കറ്റുകള്‍ പിഴുതിട്ടുണ്ട്. 21 ഏകദിനങ്ങലെ 44 വിക്കറ്റുകള്‍ മറ്റൊരു നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: