കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന് സ്വയംഭരണ പദവി നല്കുന്നതിനെതിരായി വിദ്യാര്‍ഥി സംഘടനകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. സമര സമിതിയും സര്‍ക്കാരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
കഴിഞ്ഞ 53 ദിവസമായി നടത്തിവന്ന സമരമാണ് അവസാനിപ്പിച്ചത്. എസ്എഫ്ഐയും ചില അധ്യാപക സംഘടനകളുമാണ് സമരം നടത്തിവന്നത്.
ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുമായി നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്. കോളജില്‍ സ്വാശ്രയ കോഴ്സുകള്‍ ആരംഭിക്കില്ലെന്ന് ഉറപ്പ് ലഭിച്ചു.
നിലവിലെ രണ്ടു ശ്വാശ്രയകോഴ്സുകള് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചതായി സമരസമിതി നേതാക്കള്‍ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: