കോട്ടയം: കസ്തൂരിരംഗന്‍ വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത്ഫ്രണ്ട് സെക്കുലര്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. ഇത് കര്‍ഷകര്‍ക്കുനേരെയുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രി കര്‍ഷകര്‍ക്കു നല്കിയ വാക്കുപാലിക്കാന്‍ തയ്യാറാകണമെന്നും അന്തിമവിജ്ഞാപനത്തില് കേരളത്തെ പൂര്‍ണ്ണമായും ഒഴിവാക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും യൂത്ത് ഫ്രണ്ട് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് അഡ്വ. ബോബന് റ്റി. തെക്കേല്‍ അദ്ധ്യക്ഷത വഹിച്ചു. ആന്റണി മാര്ട്ടിന്, അഡ്വ. ഷോണ്‍ ജോര്‍ജ്ജ്, ജോജി പി. തോമസ്, അഡ്വ. താഹിര്‍ പി.പി., മനോജ് പുറപ്പുഴ, റിജോ വാളാന്തറ, റെജി അരീപ്ലാക്കല്‍, ജിജോ പതിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: