ചങ്ങനാശ്ശേരി: ഭാരത സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് സ്കില്‍ ഡെവലപ്പ്മെന്റ് ആന്റ് എന്റര്പ്രെനര്ഷിപ്പിന്റെ നിര്‍ദ്ദേശാനുസരണം വേള്‍ഡ് യൂത്ത് സ്കില്‍ ഡേ ചങ്ങനാശ്ശേരിയില്‍ ഡോ. സക്കീര്‍ ഹുസൈന് മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആഘോഷിച്ചു. ദേശീയതലത്തിലുള്ള ആഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഉദ്ഘാടനം നടത്തിയ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയില്‍ ഡോ. സക്കീര്‍ ഹുസൈന് മെമ്മോറിയല്‍ പ്രൈവറ്റ് ഐറ്റിഐയേയും സെലക്ട് ചെയ്തു.
ചങ്ങനാശ്ശേരി മുന്‍സിപ്പല്‍ വൈസ് ചെയര്മാന് സതീഷ് ഐക്കര അദ്ധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് ഉദ്ഘാടനം ചെയ്തു. നോഡല്‍ ഐറ്റിഐ പ്രിന്‍സിപ്പാള്‍ എ.വി. ബാലചന്ദ്രന് ഛാരി സെമസ്റ്റര്‍ പരീക്ഷകളില്‍ മികച്ച മാര്‍ക്ക് വാങ്ങിയ ട്രെയിനികള്‍ക്ക് ട്രോഫിയും പരിശീലനവും പൂര്‍ത്തിയാക്കിയ ട്രെയിനികള്‍ക്ക് നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും വിതരണം നടത്തി. ധീരസിംഹന്‍, ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍മാരായ കെ.ജെ. ഐസക്, സജി തോമസ്, ശ്രീജ കര്‍ത്താ, ജമിനി ജോസ്, ട്രെയിനികളുടെ പ്രതിനിധികളായ ജിതിന ജോസഫ്, അലീഷ ആനി റെജി എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ കെ.എ. ലത്തീഫ് സ്വാഗതവും ഷിയാദ് എ.എച്ച് നന്ദിയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: