കോട്ടയം: പാഠപുസ്തകം യുദ്ധകാലാടിസ്ഥാനത്തില്‍ വിതരണം ചെയ്യുക, പുസ്തക അച്ചടിയിലെ അഴിമതി അന്വേഷിക്കുക, മന്ത്രി അബ്ദ്ദുറബ്ബ് രാജി വയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എബിവിപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വസതിയിലേയ്ക്ക് മാര്‍ച്ച് നടത്തി. പുതിയ അദ്ധ്യായന വര്‍ഷം ആരംഭിച്ച് നാളിതുവരെയും പാഠ പുസ്തകം വിതരണം ചെയ്യാത്തതില്‍ ദുരൂഹത ഏറുന്നുവെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര് കൃഷ്ണരാജ് സംസാരിച്ചു. ജനങ്ങളുടെ വോട്ടു മേടിച്ചുകൊണ്ട് അധികാരത്തില്‍ കയറി വഞ്ചിക്കുന്ന നടപടികളാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തുവരുന്നത്. സര്‍ക്കാരിന്റെ വിദ്യാഭ്യാസ മേഖലയോടുള്ള നിരുത്തരവാദിത്വപരമായിട്ടുള്ള നീക്കത്തിനെതിരെ എബിവിപിയുടെ നേതൃത്വത്തില്‍ ശക്തമായിട്ടുള്ള പരിപാടിയുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുപ്പള്ളിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ ജില്ലാ കണ്‍വീനര്‍ അരുണ്‍ കെ.സി. സ്വാഗതവും വിനീത് നാരായണന് നന്ദിയും പറഞ്ഞു. ശരത്, വിഷ്ണു, നന്ദു, വരുണ്‍, ജോബിന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: