എരുമേലി: ഹാരിസണ്‍ മലയാളം അനധികൃതമായി കൈവശം വെക്കുന്നതും മുറിച്ച് വിറ്റതുമായ എല്ലാ ഭൂമിയും തിരിച്ച് പിടിച്ച് പട്ടിക ജാതി പട്ടിക വര്‍ഗ്ഗ മറ്റിതര ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുക,സര്‍ക്കാര്‍ ഏറ്റെടുത്ത ബോയ്സ്,ചെറുവളളി,തോട്ടങ്ങള്‍ തോട്ടം തൊഴിലാളികള്‍ക്കും ഭൂരഹിതര്‍ക്കും നല്‍കുക,അരിപ്പാ ഭൂസമരം കൃഷി ഭൂമി നല്കി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആദിവാസി ദളിത് മുന്നേറ്റ സമിതി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ക്വിറ്റ് ഹാരിസണ്‍ ഭൂരഹിത സമ്മേളനവും റാലിയും നാളെ നടക്കും. നാളെ ഉച്ചയ്ക്ക് 2ന് എസ് എന്‍ ഡി പി എരുമേലി യൂണിയന് ഹാളില്‍ നടക്കുന്ന പരിപാടി ചെറിയാന് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.എ ഡി എം എസ് സംസ്ഥാന പ്രസിഡന്റ് ശ്രീരാമന് കൊയ്യോന്‍ അദ്ധ്യക്ഷത വഹിക്കും. ഏകതാ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ജോണ്‍ പെരുവന്താനം,തിരുവനന്തപുരം കര്‍മ്മ വേദി പ്രസിഡന്റ് പലോട് സന്തോഷ്,അഷ്ടപാലന്‍ വെളളാര്‍,ഓമന കാളകെട്ടി,രാഘവന് തോന്ന്യാമല,പരീഷ് റ്റി ഗോപി,കെ നീലക്കുയില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകുന്നരം 5ന് എരുമേലി പേട്ടകവലയില്‍ ഭൂസമര റാലിയും പൊതു സമ്മേളനവും നടക്കും.എ ഡി എം എസ് ഉയര്‍ത്തിയിട്ടുളള ആവശ്യങ്ങള്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ രാഷ്ട്രീയ ഇഛാശക്തതി കാണിക്കണമെന്നും മാനേജ്മെന്റുകളുമായി നടത്തുന്ന ഒത്തുകളി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: