കോട്ടയം: രാഷ്ട്രീയ വീക്ഷണങ്ങള്ക്കതീതമായി രാജ്യതാത്പര്യമാണ് മോദി സര്‍ക്കാരിന്റെ മുഖമുദ്രയെന്നും അതിനുദാഹരണമാണ് കോട്ടയവും ചങ്ങനാശേരിയും അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്നും ബിജെപി സംസ്ഥാന ട്രഷറര്‍ എം.ബി. രാജഗോപാല്‍ പറഞ്ഞു. ബിജെപി കോട്ടയം നിയോജകമണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദിവസം മുഴുവനും വെള്ളവും വൈദ്യുതിയും ലഭ്യമാകുന്ന പദ്ധതിയെ രണ്ടുകയ്യും നീട്ടി സ്വീകരിച്ച് ബിജെപിക്ക്അനുകൂലമായി ചിന്തിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയാണുള്ളതെന്നും ഇതുവരുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കൊപ്പം നില്ക്കാന് ജനങ്ങളെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതിയംഗങ്ങളായ പി.കെ. രവീന്ദ്രന്, ടി.എന്‍. ഹരികുമാര്‍, പട്ടികജാതി മോര്‍ച്ചസംസ്ഥാന സെക്രട്ടറി രമേശ് കാവിമറ്റം, ബിനു ആര്. വാര്യര്‍, പി.ജെ. ഹരികുമാര്‍, കുടമാളൂര്‍ രാധാകൃഷ്ണന്, രമേശ് കല്ലില്‍, കെ.സി. സന്തോഷ്കുമാര്‍, അനിതാ മോഹന്‍, എസ്. രാധാകൃഷ്ണന്, ബിനു, എസ്. രതീഷ്, പ്രവീണ്‍ ഇട്ടിച്ചെറിയ, ഇ.കെ. വിജയകുമാര്‍, അഡ്വ. പി. രാജേഷ്, കോര സി. ജോര്‍ജ്, കെ.എല്‍. സജീവന്, ഡി.എല്‍. ഗോപി, കെ.എസ്. ഗോപന്, എം.പി. രഘുനാഥ്, പ്രവീണ്‍ ദിവാകരന്, നാസര്‍ റാവുത്തര്‍, ഷാജി തൈച്ചിറ, നന്ദകുമാര്‍, കെ.ആര്. ശശി, ജോമോന്, രാജേഷ്, ടി.ആര്. സുഗുണന്, റോയ് കെ. തോമസ്, അരുണ്‍, റിനോഷ്, ബിജീഷ്, ഹരി, ആര്. രാജു, എം.എന്‍. അനില്‍കുമാര്‍, ജയശ്രീ പ്രസന്നന്, സുജാതാ സദനന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: