കോട്ടയം; എംജി സര്‍വ്വകലാശാലാ ഓഫ് കാമ്പസ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സര്‍വ്വകലാശാലയിലേക്ക് മാര്‍ച്ച് നടത്തി. ഓഫ് കാമ്പസ് വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും മാര്‍ച്ച് നടത്തിയത്. സമരത്തിനു പിന്തുണയുമായി എബിവിപിയും എത്തി. നിലവിലുള്ള വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിനുള്ള ക്രമീകരണങ്ങള്‍ സര്‍വ്വകലാശാല നേരിട്ട് നടത്തുമെന്നാണ് പറഞ്ഞത്.
എന്നാല്‍ അദ്ധ്യയന വര്‍ഷം ആരംഭിച്ച് രണ്ടുമാസമായിട്ടും ഇതിനുള്ള ഒരുനീക്കവും നടത്തിയില്ല. നിലവില്‍ സര്‍വ്വകലാശാലാ തിയറി പരീക്ഷകള്‍ തീര്‍ന്നെങ്കിലും പ്രാക്ടിക്കല്‍ പരീക്ഷകളും വൈവയും നടത്താന്‍ സാധിച്ചിട്ടില്ല. എംകോം, എംസിഎ, എംബിഎ, വിദ്യാര്‍ത്ഥികളാണ് ഏറെയും. വര്‍ഷങ്ങളായി ജോലി ചെയ്യുന്ന അദ്ധ്യാപക- അനദ്ധ്യപകരുടെ ജോലി നഷ്ടപ്പെടുന്ന അവസ്ഥായാണുള്ളത്. എംജി സര്‍വ്വകലാശാലായില്‍ മാത്രമാണ് ഓഫ് കാമ്പസ് പൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. അഞ്ചു കോളേജുകളില്‍ നിന്ന് വന്ന വിദ്യാര്‍ത്ഥികളാണ് ആദ്യഘട്ട സമരമെന്ന നിലയ്ക്ക് വന്നതെന്ന് സമര സമിതി കോ- ഓര്‍ഡിനേറ്റര്‍ ടോമി ജോസഫ് അറിയിച്ചു.
സമരത്തിന് ഐക്യദാര്‍ഢ്യവുമായി എബിവിപിയും രംഗത്തെത്തിയതോടെ സമരക്കാര്‍ക്ക് ആവേശമായി. വിദ്യാര്‍ത്ഥിസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാന സമിതിയംഗം ദീപു നാരായണന്, വിഭാഗ് ജോയിന്റ്കണ്‍വീനര്‍ ശരത് എന്നിവര്‍ സംസാരിച്ചു.
രക്ഷകര്‍ത്താക്കളുടെ പ്രതിനിധി എ.വി. ആന്റോ, ടോമി ജോസഫ്, എന്നിവരും സംസാരിച്ചു. വൈസ് ചാന് സിലര് സ്ഥലത്തില്ലാത്തതിനെത്തുടര്ന്ന് 24ന് പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്ന് ഉറപ്പു ലഭിച്ചശേഷമാണ് മാര്‍ച്ച് അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: