പള്ളിക്കത്തോട്: പ്രകൃതിക്കിണങ്ങിയ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെ മാത്രമേ യഥാര്‍ത്ഥ പരിസ്ഥിതി സംരക്ഷണം സാദ്ധ്യമാകൂവെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. നാളേയ്ക്ക് ഒരു മരം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പള്ളിക്കത്തോട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സ്കൂള്‍തലം മുതല്‍ തന്നെ കുട്ടികള്‍ക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കിക്കൊടുക്കണം. പ്രകൃതിയോട് സമഞ്ജസമായി ഇണങ്ങി ജീവിച്ചിരുന്ന ഒരു പാരമ്പര്യമാണ് നമ്മുടെ രാജ്യത്തിനുള്ളത്. എന്നാല്‍ ഇന്ന് വായുവും ജലവുമെല്ലാം ഒരുപോലെ മലിനപ്പെട്ടിരിക്കുന്നു. വിഷമയമായ ഭക്ഷ്യവസ്തുക്കള്‍ കുത്തക കമ്പനികള്‍ അടിച്ചേല്പികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി ജോര്‍ജിന് വൃക്ഷത്തൈ നല്കി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലയിലുടനീളം അമ്പതിനായിരത്തിലേറെ വൃക്ഷത്തൈകള്‍ പിടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന നാളേയ്ക്കൊരു മരം പദ്ധതി നടന് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ശാന്തിഗിരി ആശ്രമവും ഗ്രീന്‍ ഗ്ലോബ് വോളണ്ടിയേഴ്സും ചേര്‍ന്നാണ് നടപ്പാക്കുന്നത്. സ്വാമി ചിത്തശുദ്ധന്‍, പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം ജിജി അമ്പാടി, റോബര്‍ട്ട് വി. കുര്യാക്കോസ്, എ.എല്‍. ബിജിത്ത്, കെ.പി. രവീന്ദ്രന്, സിറിയക് ഗീവര്‍ഗീസ്,, സബീര്‍ തിരുമല, ജെസി ബെന്നി, ലതാ ഗോപാലകൃഷ്ണന്, ശാലിനി ബിജു, കൃഷ്ണകുമാര്പി, ജോണ്സണ് സഖറിയാസ്, ജി. ബാലകൃഷ്ണന്, ഡോ. മോഹന്‍ പാമ്പാടി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: