കോട്ടയം: പെന്ഗ്വിന് ബുക്സും ഡിസി ബുക്സും ചേര്‍ന്ന് നടത്തുന്ന പുസ്തകമേള 25ന് ആരംഭിക്കും. തിരുവനന്തപുരം, കൊല്ലം, തിരുവല്ല, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, തലശ്ശേരി, പെരിന്തല്‍മണ്ണ, കണ്ണൂര്‍, കോഴിക്കോട്, കല്പറ്റ, കാഞ്ഞങ്ങാട് തുടങ്ങി 27 ഡിസിബുക്സ്, കറന്റ് ബുക്സ് ശാഖകളിലാണ് മേള. മെട്രോ റീഡ്സ്, വൈക്കിങ്, പഫിന്, അലന് ലെയിന്‍, ലേഡി ബേഡ്, പ്ലൂം, പോര്‍ട്ട് ഫോളിയോ, ഡോര്‍ലിങ് കിന്ഡേഴ്സ്ലി, ഫേബര്‍ ആന്റ് ഫേബര്‍, ക്യൂര്ക്കസ് തുടങ്ങി വിവിധ ഇംപ്രിന്റുകളിലും ഏജന്‍സികളിലുമായി പെന്ഗ്വിന് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളും സ്വന്തമാക്കാം.
സാഹിത്യം, ചരിത്രം, ജീവചരിത്രം, ആത്മകഥ, സെല്‍ഫ് ഹെല്പ്, കല, പാചകം, സാമൂഹ്യശാസ്ത്രം തുടങ്ങിയ വിഭാഗങ്ങളിലെ പുസ്തകങ്ങള്‍ മേളയിലുണ്ട്. രാവിലെ 9.30മുതല്‍ 7.30 വരെയാണ് മേള. മേള ആഗസ്റ്റ് 31ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: