എരുമേലി: മലയോരമേഖലയില്‍ നടക്കുന്ന വ്യാജ മദ്യവില്പനയുടെ പേരില്‍ വികലാംഗനെ എക്സൈസ് സംഘം പീഡിപ്പിക്കുന്നതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് തുലാപ്പള്ളി പള്ളിത്താഴത്തുവീട്ടില്‍ ലാലുകുമാറാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിക്കുന്നതിനായി വ്യാജമദ്യ സംഘത്തോടൊപ്പം ചേര്‍ന്നിട്ടുണ്ടെങ്കിലും കഴിഞ്ഞ മൂന്നുവര്‍ഷത്തിലധികമായി യാതൊരുവിധ പ്രവര്‍ത്തനവും താന്‍ നടത്തുന്നില്ലെന്നും ലാലുവും യൂണിയന് പ്രതിനിധികളും പത്രസമ്മേളനത്തില്‍ പറഞ്ഞു. വ്യാജ മദ്യവില്പനയുടെ പേരില്‍ വികലാംഗന്കൂടിയായ തന്റെ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തുകയും പലപ്പോഴും പണം ആവശ്യപ്പെടുകയാണെന്നും ലാലുകുമാര്‍ പറഞ്ഞു. ബന്ധുക്കളുടെ സഹായ സഹകരണത്തോടെ ജീവിക്കുന്ന തന്നെ ബോധപൂര്‍വ്വം ഉപദ്രവിക്കുന്നതില്‍ നിന്നും എക്സൈസ് സംഘം പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പെരുനാട് ഗ്രാമപഞ്ചായത്തില്‍പ്പെട്ട തുലാപ്പള്ളിയില്‍ മൂന്നുസെന്റ് സ്ഥലത്ത് ഷെഡില്‍ താമസിക്കുന്ന ലാലുകുമാറിന് പെന്‍ഷനല്ലാതെ മറ്റൊരാനുകൂല്യവും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വികലാംഗനായ തനിക്ക് സൈ്വര്യമായി ജീവിക്കാന്‍ സഹായം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഫെഡറേഷന് ഓഫ് ദി ഡിസേബിള്‍ഡ് സംഘടന വഴി പത്തനംതിട്ട കളക്ടര്‍ക്ക് പരാതി നല്കി. പത്രസമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് കെ.കെ. കുഞ്ഞുകുഞ്ഞ്, സി.ടി. ജോസഫ്, ലാലുകുമാര്‍, റോയി എബ്രഹാം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: