മുണ്ടക്കയം: പട്ടികജാതി യുവാവിനെ സ്വകാര്യബസ് യാത്രക്കിടെ സഹയാത്രകന് വിഷ സിറിഞ്ചുകൊണ്ടു കുത്തിയതായി പരാതി. പ്രതിയെ കാണിച്ചുകൊടുത്തിട്ടും പൊലീസ് പിടികൂടിയില്ലന്നുംപരാതി. കാഞ്ഞിരപ്പളളി-മുണ്ടക്കയം ബസ്യാത്രക്കിടയില്‍ കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം. കുത്തില്‍ ഇടതുകാലിനു പരിക്കേറ്റ കോരുത്തോട്,കുഴിമാവ് കളപ്പുരക്കല്‍ സുരേഷ് സോമന് (36) മുണ്ടക്കയം സര്‍ക്കാരാശുപത്രിയില്‍ ചികില്‍സ തേടി. സംഭവം സംബന്ധിച്ചു പറയുന്നതിങ്ങനെ. തൊടുപുഴയില്‍ സ്വകാര്യ കമ്പനിയിലെ കളക്ഷന്‍ ഏജന്റായി ജോലി ചെയ്യുന്ന സുരേഷ് ജോലികഴിഞ്ഞ് കാഞ്ഞിരപ്പളളിയിലെത്തി മുണ്ടക്കയത്തേക്കുളള സ്വകാര്യ ബസ്സില്‍ കയറി യാത്ര ചെയ്യുന്നതിനിടയില്‍ അടുത്തിരുന്ന അപരിചിതന് സ്വയം പരിചയംപെടുത്തി. തന്റെ പേരു ബിനുവെന്നാണന്നും ദീര്‍ഘകാലമായി ബോംബയില്‍ ജോലി ചെയ്തു വരുന്ന താന്‍ ഇപ്പോള്‍ കൊച്ചിന് ഷിപ്പയാര്‍ഡില്‍ ജോലി ചെയ്യുകയാണന്നും മുപ്പത്തിയഞ്ചാം മൈലിലുളള സഹോദരിയുടെ വീട്ടില്‍ പോവുകയാണന്നും പറഞ്ഞു.ഇതിനിടയില്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന സൂചിപോലുളളസാധനം വച്ചു സുരേഷിന്റെ ഇടതുകാലില്‍ കുത്തുകയായിരുന്നു.വേദനിച്ച താന്‍ ഇയാളോടു കയര്‍ത്തെങ്കിലും നഖം വച്ചു പിച്ചുകയായിരുന്നുവെന്നും വേദനിച്ചോയെന്നുമുളള മറുപടിയാണ് ഇയാളില്‍ നിന്നും ലഭിച്ചത്പിന്നീട് ഇരുവരും മുണ്ടക്കയം സ്റ്റാന്‍ഡില്‍ ഇറങ്ങി. സുരേഷ് മുണ്ടക്കയത്തു നിന്നും കുഴിമാവിലേക്കുളള ബസ്സില്‍ കയറി യാത്ര ചെയ്യുമ്പോള്‍ കാലിനു അസഹ്യമായ വേദന അനുഭവപെടുകയും കാല് നിലത്തു കുത്താന്‍ കഴിയാത്ത സാഹചര്യവുമുണ്ടായി.വിവരമറിയിച്ചതിനെ തുടര്‍ന്നു വീട്ടുകാര്‍ കുഴിമാവില്‍ നിന്നു കൂട്ടികൊണ്ടുപോയി.
കാലിനു വേദനയുംനീരും കൂടിയതോടെ ഞായറാഴ്ച രാവിലെ മുണ്ടക്കയം സര്‍ക്കാരാശുപത്രിയിലെത്തി ഡോക്ടറെ കാണുകയും വിഷാംശമടങ്ങിയതായി സംശയിക്കുന്നതായി ഡോക്ടര്‍ പറഞ്ഞതായി സുരേഷ് പറഞ്ഞു.തുടര്‍ ചികില്‍സക്കായി പോകുന്നതിനായി ബസ്റ്റാന്ഡിലേക്കു നടക്കുന്നതിനിടയിലാണ് കഴിഞ്ഞദിവസം തന്നെ പരിക്കേല്പിച്ചയാളിനെ യാദൃശ്ചികമായി കാണാനിടയി. ഇയാള്‍ കുമളി ഭാഗത്തേക്കുളള ബസ്സില്‍ കയറിയിരിക്കുന്നതിനാല്‍ അവിടെയെത്തി ബസ്സില്‍ നിന്നിറങ്ങാന്‍ ആവശ്യപെട്ടെങ്കിലും തന്നെ പരിചിയമില്ലന്നും ഇറങ്ങി വരാനാവില്ലന്നും അറിയിക്കുകയുമായിരുന്നു. ഇതോടെ പൊലീസ് എയ്ഡ്പോസ്റ്റിലെത്തി അവിടെയുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ വിവരം അറിയിച്ചു ബസ്സിനരുകില്‍ കൂട്ടി കൊണ്ടു വന്നെങ്കിലും ബസ്സിലിരിക്കുന്നയാളിന്റെയടുത്തു വന്നു ഒന്നും ചോദിക്കാതെ തിരികെ പോവുകയായിരുന്നുവത്രെ. അയാളെ പിടികൂടാനാവില്ലന്നും സ്റ്റേഷനില്‍ പരാതി നല്കാന് ആവശ്യപെടുകയുമായിരുന്നു.സംഭവം കണ്ടു നിന്ന ഓട്ടോ റിക്ഷ തൊഴിലാളികള്‍ സഹായത്തിനെത്തിയെങ്കിലും ഹോംഗാര്‍ഡോ പൊലീസോ വേണ്ട നടപടികള്‍ സ്വീകരിക്കാനാവാതിരുന്നതിനെ തുടര്‍ന്നു പിന് തിരിയുകയായിരുന്നു.
രാവിലെ 10.45ഓടെ സുരേഷും കുടുംബവും പൊലീസ്സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ. പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല.പരാതി തരുകയല്ല വേണ്ടതെന്നും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയി ചികില്സതേടാനുമായിരുന്നു ഈ ദളിത് കുടുംബത്തോട് പൊലീസ ആവശ്യപെട്ട് തിരിച്ചയക്കുകയായിരുന്നു.കലിന്റെ വേദനയും നീരും അസഹ്യമായതോടെ സ്റ്റേഷനു സമീപം കുത്തിയിരുന്ന ഇയാളില്‍ നിന്നും ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ എസ്.ഐ.എത്തിയശേഷമാണ് പരാതി സ്വീകരിക്കാന്‍ തന്നെ തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: