പൊന്‍കുന്നം: കോട്ടയം-കുമളി റോഡില്‍ അപകടം പതിവായി. ഒരു മാസത്തിനുള്ളില്‍ ഇരുപതോളം അപകടങ്ങള്‍ കെകെ റോഡില്‍ നടന്നു. പതിനാലാംമൈല്‍ മുതല്‍ മുണ്ടക്കയം വരെയുള്ള തകര്‍ന്നു കിടക്കുന്നതും വളവുള്ളതുമായ ഭാഗമാണ് ഏറ്റവും അപകടം നിറഞ്ഞത്. മഴ ശക്തിപ്രാപിച്ചതോടെ റോഡ് മിക്ക സ്ഥലത്തും തകര്‍ന്നു. ഇത് അപകടങ്ങള്‍ കൂടുന്നതിന് കാരണമായി. അശാസ്ത്രീയമായി നിര്‍മ്മിച്ച റോഡിന്റെ കൊടുംവളവുകള്‍ നിവര്‍ത്തുന്നതിനും പുനര്‍നിര്‍മ്മാണത്തിനും നടപടികള്‍ സ്വീകരിച്ചിട്ടില്ല. പല സ്ഥലത്തും ഓടയില്ലാത്തത് മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ടാറിംഗിന്റെ ഇരുവശത്തേയും മണ്ണ് മഴവെള്ളത്തില്‍ ഒലിച്ച് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. എല്ലാ വര്‍ഷവും വന്‍തുക അറ്റകുറ്റപ്പണിക്ക് അനുവദിക്കുന്നെണ്ടെങ്കിലും റോഡിന്റെ അവസ്ഥയ്ക്ക് മാറ്റമില്ല. പത്തൊന്‍പതാം മൈലില്‍ റോഡിന്റെ ടാറിംഗ് വിണ്ടുകീറി അപകടപരമ്പര തുടങ്ങിയിട്ട് മാസങ്ങളായി. വാഹനങ്ങള്‍ ഇരുവശത്തുമുള്ള കൊക്കയില്‍ വീണുണ്ടാകുന്ന അപകടങ്ങളും അമിത വേഗം മൂലമുള്ള അപകടങ്ങളും ഇതിനു പുറമേയാണ്. ശബരിമല തീര്‍ത്ഥാടനകാലം കൂടിയാകുന്നതോടെ മേഖലയിലെ അപകടങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനും സാദ്ധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: